ആവേശതിരയിളക്കി റിയാദിൽ റിയാദ് ടാക്കിസ് അവാർഡ് നൈറ്റ്

സ്വന്തം ലേഖകൻ
കഴിഞ്ഞ 20 വർഷമായി റിയാദിലെ വേദികളിൽ നിറസാന്നിധ്യമായി, പ്രവാസ ലോകത്ത് തങ്ങളുടേതായ കഴിവുകൾ തെളിയിച്ച് മുന്നേറികൊണ്ടിരിക്കുന്ന അതുല്യ കലാപ്രതിഭകൾക്ക് ആദരമൊരുക്കി റിയാദ് ടാക്കിസ് സംഘടിപ്പച്ച ‘ റിയാദ് ടാക്കീസ് അവാർഡ് നൈറ്റ് 2017 ‘ പ്രവാസി സമൂഹത്തിന് വേറിട്ട അനുഭവമായി
അൽ:മദീന ഹൈപ്പർ മാർകറ്റ് ഓഡിറ്റോറിയത്തിൽ വച്ച് പ്രസിഡന്റ് ഡൊമിനിക്ക് സാവിയയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ആൽ:മദീന
ഓപ്പറേഷൻ മേനേജർ  ശിഹാബ് കോടിയത്തൂർ ഉൽഘാടനം നിർവഹിച്ചു, സിക്രട്ടറി നൗഷാദ് ആലുവ സ്വാഗതവും ,
അബ്ദുള്ള വല്ലാം ചിറ ,ഫൈസൽ മദീന ഗ്രൂപ്പ് ,നൗഷാദ് അസ്സിസ്സ് , ഷാനവാസ് ഷേക്ക് പരീദ്, അലി ആലുവ ,ബഷീർ പാങ്ങോട് ഷബീർ മദീന എന്നിവർ ആശംസകൾ നേർന്നു  സലാം പെരുമ്പാവൂർ നന്ദി പറഞ്ഞു ,
കോഴിക്കോട് ഖാദർഭായ്, പ്രമോദ് കണ്ണൂർ, ജലീൽ കൊച്ചിൻ, തങ്കച്ചൻ വർഗീസ്, ഫാസിൽ ഹാഷിം, എന്നിവരും
മിമിക്രി കലാ രംഗത്ത് വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന കലക്ക് വേണ്ടി ജീവിതം മാറ്റി വച്ച ,സൗദിയിലും ജിസിസി രാജ്യങ്ങളിലെ സ്റ്റേജുകൾ കിഴടക്കി മുന്നേറുന്ന നസീബ് കലാഭവൻ പ്രത്യേക പുരസ്‌കാരത്തിനും അർഹരായി. ജേതാക്കൾക്ക് രാഗേഷ് പാണയിൽ,  ഉബൈദ് എടവണ്ണ, ഷംനാദ് കരുനാഗപ്പള്ളി,നൗഷാദ് അസിസ്,ശരത് അശോക്, മജീദ് പൂളക്കാടി,
എന്നിവർ പുരസ്‌കാരങ്ങൾ കൈമാറി
ഇത്തിനോടനുബന്ധിച്ചു റിയാദിൽ ആദ്യമായി നടന്ന കലാകാരന്മാരുടെ മുഖമുഖം പരിപാടിയിൽ നിരവധി പുതിയ കലാകാരൻമാർ പരസ്പ്പരം പരിചയപെട്ടു ഇതിന്  മജു അഞ്ചൽ ,ഹരിമോൻ എന്നിവർ നേതൃത്വം നൽകി.
002
തുടർന്ന് കലാപരിപാടികളും നടന്നു പ്രമുഖ ഡാൻസ് ട്രൂപ്പായ മണി ബ്രതേഴ്സ്സിലെ കുട്ടികളുടെ വിവിധതരം  നൃർത്തങ്ങളും , സുരേഷ് കുമാർ , ശങ്കർ കേശവ് , ഷഫീഖ് പെരുമ്പാവൂർ , ഷാൻ പരീദ് , ജലീൽ മഞ്ചേരി ,ഷഫീഖ് വാഴക്കാട് , നജാദ്, മാലിനി നായർ , അനു സുദർശൻ , അൻസാർ മന്ദായി , ജസ്‌ന ജമാൽ , ജാബിർ നൗഷാദ് ,സിന്ധു ഷാജി , നാദിർ , സമീന മുസ്തഫ , അൽന ഷാജി , എന്നിവർ പങ്കെടുത്ത സംഗീതനിശയും അരങ്ങേറി ,
അഷ്‌റഫ് കൊച്ചി അവതാരകനായിരുന്ന പരിപാടികൾക്ക്  ,കോഡിനേറ്റർ ഷൈജു പച്ച , അനിൽ കുമാർ തമ്പുരു ,സജിത്ത് കാൻ,  നവാസ് ഒപ്പീസ് ,നിസാം വെമ്പായം , അരുൺ പൂവാർ , രാജീവ്മാവൂർ , നൗഷാദ് പള്ളത് , അൻവർ സാദിക്ക് ,സിജോ മാവേലിക്കര , ഷാനു ഷനാദ്, ഫരീദ് ജാസ്സ്, ഷൈൻഷാ , രാജേഷ് രാജ് , സുനിൽ ബാബു എടവണ്ണ , മുജീബ് റോയൽ ,ഷാഫി നിലബൂർ , നബീൽ ഷ മഞ്ചേരി എന്നിവർ നേതൃത്വം നൽകി ..
003
കോഴിക്കോട് ഖാദർ ഭായ്
ഇരുപത്തിയഞ്ചു വർഷം ഗസൽ പാട്ടുകൾ പാടി റിയാദിലെ നിരവധി വേദികളിൽ പ്രേക്ഷകരെ അവിസ്മരണീയ മാക്കിയ കോഴിക്കോട് ഖാദർ ഭായ് ആദ്യ അവാർഡ് ഏറ്റുവാങ്ങിക്കൊണ്ട് പ്രവാസമെന്ന തീച്ചൂളയിൽ നിന്നും ഗാന രംഗത്തേക്ക് കടന്ന് വന്ന അനുഭവം പങ്കുവച്ചപ്പോൾ സദസ്സിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി!കലാ ജീവിതത്തിൽ റിയാദ് ടാക്കിസ് നൽകിയ പുരസ്‌കാര ചടങ്ങിൽ തന്റെ കുടുംബവുമുണ്ടായിരുന്നെങ്കിൽ ഇരട്ടി മധുരമായേനെ എന്നദ്ധേഹം പറഞ്ഞു,,!
പ്രമോദ് കണ്ണൂർ
കഴിഞ്ഞ ഇരുപത് വർഷത്തിലേറെ റിയാദിലെ വേദികളിൽ പാടി കൊണ്ട് കുടുംബ സദസ്സുകളെ ഒന്നടങ്കം നെഞ്ചിലേറ്റിയ പ്രമോദ് കണ്ണൂർ രണ്ടാമത് വേദിയിലെത്തി അവാർഡ് വാങ്ങി കൊണ്ട് തന്റെ ഇഷ്ട ഗാനമായ ദൂരയാണ് കേരളം എന്ന ഗാനം ആലപിച്ചപ്പോൾ വേദിയിൽ ഒരു നിമിഷം ദാസേട്ടനാണോ എന്നോർത്ത് പോയി!
ജലീൽ കൊച്ചിൻ
സംഗീത രംഗത്ത് തനിക്ക് കിട്ടിയ കഴിവ് കൊണ്ട് റിയാദിലെ മറ്റു കലാ കാരന്മാരേയും കലാ കാരികളെയും വാർത്തെടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച വ്യക്തിയാണ് ശ്രി:ജലീൽ കൊച്ചിൻ കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തിലേറെ ഗാന രംഗത്ത് സജീവ സാന്നിധ്യമാണ് ജലീൽ കൊച്ചിൻ ഏഷ്യാനെറ്റ് മൈലാഞ്ചി , കൈരളി പട്ടുറുമാൽ എന്നി റിയാലിറ്റി ഷോകളിലൂടെ പ്രസിദ്ധിയാർജിച്ച ഒട്ടനവധി കലാകാരന്മാരെയാണ് അദ്ദേഹം പ്രവാസി സമൂഹത്തിന് സംഭാവന ചെയ്തത് .ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷവും അഭിമാനവും തോന്നിയ നിമിഷത്തിലാണ് ഞാനെന്ന് അവാർഡ് ഏറ്റുവാങ്ങി കൊണ്ട് വികാര നിർഭരനായികൊണ്ട് അദ്ധേഹം പറഞ്ഞു,!
തങ്കച്ചൻ വർഗീസ്
റിയാദിലെ പ്രവാസി സമൂഹത്തിന്റെ സ്വന്തം തങ്കൂസ് ഏത് ഗാനവും അനായാസ്യം പാടനുള്ള കഴിവ് അതാണ് തങ്കച്ചൻ എന്ന ഗായകനെ
മറ്റു ഗായകരിൽ നിന്നും വ്യത്യസ്തനാക്കുന്നത് ഇരു പത് വർഷത്തോളമായി പ്രവാസലോകത്ത് നിരവധി സ്റ്റേജുകളിലായി മലയാളം തമിഴ് ഹിന്ദി എന്നി ഭാഷകളിൽ പാടികൊണ്ട് ഇന്നും ആ ജയ്ത്രയാത്ര തുടർന്ന് കൊണ്ടിരിക്കുന്നു.നിരവധി ചെറുതും വലുതുമായ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ജീവന് തുല്യം സ്‌നേഹിക്കുന്ന ഭാര്യക്കും മക്കളോടൊപ്പം കൂടി റിയാദ് ടാക്കിസിന്റെ അവാർഡ് വാങ്ങാൻ കഴിഞ്ഞതിൽ
ജീവിതത്തിൽ മറക്കാനാവാത്ത മുഹൂർത്തമാണ്‌സമ്മാനിച്ചതെന്ന് അദ്ധേഹം പറഞ്ഞു.
ഫാസിൽ ഹാഷിം
മിമിക്രി കലാരംഗത്ത് തന്റേതായ ശൈലിയിൽ വേറിട്ട പ്രകടനങ്ങൾ കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കാൻ കഴിവുള്ള ഒരു കലാകാരനാണ് ഫാസിൽ ഹാഷിം വർഷങ്ങൾക്ക് മുൻപ് പല സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്യാൻ അദ്ധേഹത്തിനെ തേടിയെത്തിയിട്ടുണ്ട് റിയാദ് ടാക്കിസിന്റെ അവാർഡ് വാങ്ങി കൊണ്ട് ന്യൂ ജനറേഷൻ ഹീറോ ദുൽഖർ സൽമാനെ അനുകരിച്ചപ്പോൾ പ്രേക്ഷകരുടെ മറ്റൊരു കുഞ്ഞിക്കയായി,,!
നസീബ് കലാഭവൻ
മിമിക്രി കലാ രംഗത്ത് വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന ഒരു കലാകാരനാണ് നസീബ് കലാഭവൻ സൗദിയിലും ജിസിസി രാജ്യങ്ങളിലുമായി ഒരു പാട് സ്റ്റേജുകൾ പിന്നിട്ട നസീബ് മിമിക്രി എന്ന കലക്ക് വേണ്ടി ജീവിതം മാറ്റി വച്ച ഒരു കലാകാരനും കൂടിയാണ്.തൊട്ടതെല്ലാം പൊന്നാക്കാനുള്ള കഴിവ് നസീബിന്റ മറ്റൊരു പ്രത്യേകതയാണ്. അർഹതക്കുള്ള അംഗീകാരമായ റിയാദ് ടാക്കിസിന്റെ അവാർഡ് ഏറ്റുവാങ്ങി അറബി ഭാഷ മലയാളികൾ സംസാരിക്കുന്നത് അവതരിപിച്ചത് പ്രേക്ഷകർ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്.
Top