ട്രിനിറ്റി വിന്റർ ബോയ്‌സ് ബാസ്‌ക്കറ്റ്‌ബോൾ; ഫെബ്രുവരി 11, 12 തീയതികളിൽ

പി.പി ചെറിയാൻ
ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്താറുള്ള ട്രിനിറ്റി വിന്റർ ബോയ്‌സ് ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റ് ഫെബ്രുവരി 11 12 തീയതികളിൽ ഹൂസ്റ്റൺ ട്രിനിറ്റി സെന്ററിൽ വച്ചു നടത്തപ്പെടുന്നു.
ഹൂസ്റ്റണിലെ എല്ലാ ഇന്ത്യൻ ചർച്ചുകളിൽ നിന്നുമുള്ള ടീമുകൾക്കു മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ഇതിനകം 12 ടീമുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞതായി സംഘാടകർ അറിയിച്ചു. ഫെബ്രുവരി 11 നു രാവിലെ 8.30 നു ആരംഭിക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾക്കു രജിസ്റ്റർ ചെയ്യാൻ ഇനിയും അവസരമുണ്ടെന്നും, പങ്കെടുക്കാൻ താല്പര്യമുള്ളവർ റജി ജോൺ 8237237995 എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.
ഞായറാഴ്ച വൈകിട്ടാണ് ഫൈനൽ മത്സരം നടക്കുക. പ്രവേശനം സൗജന്യമായിരിക്കുമെന്നും എല്ലാവരുടെയും സഹകരണം ആവശ്യമുണ്ടെന്നും സംഘാടകർ അറിയിച്ചു.
Top