പി.പി ചെറിയാൻ
ഒക്കലഹോമ: ഒക്കലഹോമയിലെ സിറ്റിയായ ഹാർട്ട്‌സ് ഹോൺ കൗൺസിൽ മീറ്റിങ് ഹാളിനുള്ളിൽ പാറ്റകളെ കണ്ടെത്തിയതിനെ തുടർന്നു മാറ്റി വച്ചു. ഒക്കലഹോമ ഹാർട്ട് ഹൗൺ സിറ്റി മേയർ ലിയോൺ മെയ്‌സാണ് ഫെബ്രുവരി 13 തിങ്കളാഴ്ച നടത്തേണ്ടിയിരുന്ന കൗൺസിൽ യോഗം മാറ്റി വച്ചത്. പൊതുജനങ്ങൾക്കുള്ള പ്രവേശനം ഇതേ തുടർന്നു നിഷേധിച്ചു.

മെയ്ന്റനൻസ് വർക്കേഴ്‌സാണ് ഫർണിച്ചറുകൾക്കിടയിൽ പാറ്റകളെ കണ്ടെത്തിയത്. ചൊവ്വാഴ്ച സിറ്റി ഹാളിനകത്ത് പാറ്റകളെ കൊല്ലുന്നതിനുള്ള മരുന്ന് സ്േ്രപ ചെയ്തതിനു ശേഷം മാത്രമേ ഇനി കൗൺസിൽ മീറ്റിങ് തുടരുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയുള്ളൂ എന്നും മേയർ പറഞ്ഞു.
പൊതുജനങ്ങളുടെ സൗകര്യാർഥം പിറ്റ്‌സ് ബർഗ് കൗണ്ടിയിലായിരിക്കും ഔദ്യോഗിക റിക്കാർഡുകൾ കൈകാര്യം ചെയ്യുക എന്നും മേയർ അറിയിച്ചു.


