മലയാളി യുവാവിന് അയര്‍ലന്‍ഡില്‍ എന്‍ജിനീയറിങിന് ഡോക്ടറേറ്റ്

അജി ചെരുവില്‍ 

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ഡബ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ എന്‍ജിനീയറിങ് പിഎച്ച്ഡി ആയ ഡയറക്ടറേറ്റ് ഓഫ് എന്‍ജിനീയറിങ്ങ് മലയാളി യുവാവിന്. മലയാളിയും  അയര്‍ലണ്ടില്‍ ഡബ്ളിനില്‍  ആബീ വില്ലയില്‍ താമസക്കാരനായ ബെനീഷ് പൈലി(38)യ്ക്കാണ് അയര്‍ലന്‍ഡിലെ ഡയറക്ടറേറ്റ് ഓഫ് എന്‍ജിനീയറിങ് സ്വന്തമാക്കാനായത്.benish dublin
മലപ്പുറം നിലമ്പൂര്‍ കൊച്ചുപറമ്പില്‍ കെ.പൈലിയുടെയും വത്സ പൈലിയുടെയും മകനായ ബെനീഷ് പത്തു വര്‍ഷം മുന്‍പാണ് അയര്‍ലന്‍ഡില്‍ താമസിക്കാനായി എത്തിയത്. ആപ്ലിക്കേഷന്‍ ഓഫ് സിഗ്നല്‍ പ്രോസസിങ് സിസ്റ്റം ആന്‍ഡ് ടെക്‌നിക്‌സ് ഇന്‍ ഡിസ് ട്രാന്‍സ്മിഷന്‍ സിസ്റ്റം എന്നിവയില്‍ നടത്തിയ ഗവേഷണങ്ങളാണ് ബെനീഷിനു ഡയറക്ടറേറ്റ് ഓഫ് എന്‍ജിനീയറിങ് പുരസ്‌കാരം നേടിക്കൊടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഇദ്ദേഹത്തിനു പുരസ്‌കാരം സമ്മാനിച്ചത്. ഈ ഗവേഷണത്തിന്റെ ഭാഗമായി ഡെന്‍മാര്‍ക്കിലും, റൊമേനിയയിലും ഇന്ത്യയിലും അയര്‍ലന്‍ഡിലും അദ്ദേഹം നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്‍ജിനീയറിങ്ങില്‍ ബാച്ചിലേഴ്‌സ് മാസ്റ്റേഴ്‌സ് ബിരുദ്ധങ്ങള്‍ സ്വന്തമായുള്ള ബെനീഷ് വര്‍ഷങ്ങളായി എന്‍ജിനീയറിങ്ങില്‍ ഗവേഷണം നടത്തി വരികയാണ്. അയര്‍ലന്‍ഡിലെ ലിയോപാര്‍ഡ്‌സ് ടൗണ്‍ പാര്‍ക്ക് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന രഞ്ജിനി ബെനീഷാണ് ഭാര്യ. മകള്‍ ഈഷ ബെനീഷും, മകന്‍ സ്റ്റീവന്‍ ബെനീഷും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം.

Top