‘നിത്യജീവൻ ബൈബിൾ കൺവെൻഷൻ  2017’ റെവ.ഫാ. ഡേവിസ് പട്ടത്ത് നയിക്കും

സ്വന്തം ലേഖകൻ
ലിമെറിക്ക് :സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ ലിമറിക്കിൽ എല്ലാ വർഷവും നടത്തിവരാറുള്ള വലിയ ധ്യാനത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു .
ലിമറിക് റേസ് കോഴ്‌സിൽ 2017 ആഗസ്ത് 22,23,24 തീയതികളിൽ  രാവിലെ 9 മണിമുതൽ  വൈകുന്നേരം 5 മണി വരെയാണ്
ഈ വർഷത്തെ ധ്യാനം നടക്കുക.’നിത്യജീവൻ 2017′ എന്നു പേരിട്ടിരിക്കുന്ന ബൈബിൾ കൺവെൻഷൻ തൃശൂർ ജെറുസലേം ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടർ റെവ.ഫാ.ഡേവിസ് പട്ടത്തിലും  സംഘവുമാണ് നയിക്കുന്നത് .
ധ്യാനത്തോടനുബന്ധിച്ച് സെഹിയോൺ മിനിസ്ട്രി
യുകെയുടെ നേതൃത്വത്തിൽ  കുട്ടികൾക്കായുള്ള ധ്യാനവും നടക്കും.
ധ്യാനവിജയത്തിനായി എല്ലാ കുടുംബങ്ങളുടെയും
പ്രാർത്ഥന ഉണ്ടാകണമെന്ന് സീറോ മലബാർ സഭ ലിമറിക്  ചാപ്ലയിൻ
റവ. ഫാ.റോബിൻ തോമസ്
അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
ഫാ.റോബിൻ തോമസ് (0894333124),
ബിജു തോമസ് ചെത്തിപ്പുഴ (0877650280),ജോജോ ദേവസി(0877620925),
യാക്കോബ് മണവാളൻ  (0874100153) എന്നിവരുമായി ബന്ധപ്പെടുക .
വാർത്ത: റോബിൻ ജോസഫ് (പി.ആർ.ഒ, സീറോ മലബാർ ചർച്ച് ലിമെറിക്ക് )
2
Top