ബ്രക്‌സിറ്റ് വിഷയത്തില്‍ ബ്രിട്ടന്‍ മയപ്പെടുന്നു.നയങ്ങളില്‍ അയവും ഭാവാത്മകതയും വരുത്തുവാൻ ബ്രിട്ടന്‍

ബ്രസ്സല്‍സ് :ഒടുവിൽ ബ്രിട്ടൻ മയപ്പെടുന്നു .ബ്രക്‌സിറ്റ് വിഷയത്തില്‍ ബ്രിട്ടന്‍ മയപ്പെട്ടുകൊണ്ട് നയങ്ങളില്‍ അയവും ഭാവാത്മകതയും വരുത്തുവാൻ ബ്രിട്ടന്‍ ശ്രമിക്കുന്നതായി സൂചന . യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയില്‍ നിന്ന് വിട്ടെങ്കിലും നിലപാടുകളില്‍ ബ്രിട്ടണ്‍ അല്പം അയവുവരുത്തിയിട്ടുണ്ടെന്ന് ബ്രക്‌സിറ്റ് സെക്രട്ടറി സ്റ്റീഫന്‍ ബാര്‍ക്ലെ പറഞ്ഞു.എന്നാല്‍ ബ്രസ്സല്‍സ് കൂറേക്കൂടി നയങ്ങളില്‍ അയവും ഭാവാത്മകതയും വരുത്തണമെന്നാണ് ബ്രിട്ടന്‍ ആഗ്രഹിക്കുന്നതെന്നും ബാര്‍ക്ലെ സൂചിപ്പിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി സംസാരിച്ചതിന് ശേഷമുള്ള വിവങ്ങളാണ് ബാര്‍ക്ലെ മാധ്യമങ്ങളുമായി പങ്കുവെച്ചത്.

‘യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള മാറ്റത്തിന് തീരുമാനിച്ചിരിക്കുന്ന തീയതി ഈ മാസം 31 ആണ്. എന്നാല്‍ ആ പ്രഖ്യാപനത്തിലേക്കുള്ള വഴി കൂടുതല്‍ വിശാലമായിരിക്കുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ നയംമാറ്റങ്ങള്‍ക്ക് സാധ്യത തെളിയുന്നുണ്ട്’ ബാര്‍ക്ലെ സൂചിപ്പിച്ചു. ‘ഞങ്ങള്‍ കൂടുതല്‍ സമഗ്രമായ തീരുമാനങ്ങളും ചര്‍ച്ചകളും ആഗ്രഹിക്കുന്നു.ഏതുതരം കരാറാണ് കൂടുതല്‍ അഭികാമ്യമെന്നതിന് ഇനിയും പൂര്‍ണ്ണരൂപമായിട്ടില്ല.ഞങ്ങളുടെ ഭാഗത്തുനിന്ന് കൂടുതല്‍ ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറാണ്.ലണ്ടന്റെ ഭാഗത്തുനിന്നും അനുകൂല നിലപാടുകള്‍ പ്രതീക്ഷിക്കുന്നു .’ ബാര്‍ക്ലെ പറഞ്ഞു.ഒക്ടോബര്‍ 17-18 തിയതികളിലാണ് ബ്രക്‌സിറ്റിന് മുന്നോടിയായുള്ള നിര്‍ണ്ണായകമായ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി നടക്കുന്നത്.

Top