ബ്രേയിന്‍ ഓ ബ്രേയിന് അംഗീകാരത്തിന്റെ നിറവില്‍ …വിദ്യാഭ്യാസ വകുപ്പ് മന്ത്രി റിച്ചാര്‍ഡ് ബ്രട്ടന്‍ ബ്രേയിന്‍ ഓ ബ്രേയിനിലെ കുട്ടികളെ അഭിനന്ദിച്ചു

ഡബ്ലിന്‍: ഒ.ഐ.സി.സി അയര്‍ലണ്ടിന്റെ നേതൃത്വത്തില്‍ ഡബ്ലിനില്‍ നടന്ന ഇന്ത്യയുടെ 68 മത് റിപ്പബ്ലിക് ദിനാഘോഷ വേദിയില്‍ ബ്രേയിന്‍ ഓ ബ്രേയിന്റെ ഇന്റര്‍നാഷണല്‍ മത്സരത്തില്‍ വിജയികളായ കുട്ടികളെ ആദരിച്ചു. അയര്‍ലണ്ടിലെ പ്രമുഖ ഇന്ത്യന്‍ സംഘടനകളുടെ ഭാരവാഹികള്‍ സന്നിഹിതരായിരുന്ന ചടങ്ങില്‍ വച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി റിച്ചാര്‍ഡ് ബ്രട്ടന്‍ വിജയികളായ കുട്ടികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കേറ്റും വിതരണം ചെയ്തു.brain മന്ത്രി വളരെയധികം ആകാംക്ഷയോടെ ബ്രേയിന്‍ ഓ ബ്രേയിന്‍ കുട്ടികളെ എങ്ങനെ ബഹുമുഖ പ്രതിഭകളാക്കുന്നുവെന്ന് ചോദിച്ച് മനസിലാക്കുകയും എല്ലാ ഭാവുകങ്ങളും നേരുകയും ചെയ്തു.
ഡാരന്‍ ജെറി, ജേക്കബ്ബ് മാത്യൂസ് തയ്യില്‍, അലന്‍ അബ്രാഹം, എറിക് പോള്‍, അന്ന ജോസ്, അന്ന സെബാസ്റ്റ്യന്‍, ബില്‍റ്റ ബിജു, അശ്വിന്‍ മാത്യു, ഹാനോക് കുര്യാക്കോ ലിബു, അലന്‍ ജോസ് എന്നീ വിജയികളെയാണ് ആദരിച്ചത്. വിപുലമായ രീതിയില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷ വേദിയില്‍ ബ്രേയിന്‍ ഓ ബ്രേയിനിലെ കുട്ടികളെ ആദരിച്ച OICC ക്കും പ്രസിഡന്റ് ലിങ്ക്‌വിന്‍സ്റ്റാര്‍, വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, സംഘടനയുടെ മറ്റ് ഭാരവാഹികള്‍ക്കും ബ്രേയിന്‍ ഓ ബ്രേയിന്‍ അയര്‍ലണ്ട് നന്ദിയറിച്ചു

Top