ലൂക്കൻ മലയാളി ക്ലബ്‌ ക്രിസ്മസ് നവവത്സരാഘോഷം ജനുവരി 11ന്.

ഡബ്ലിൻ :ലൂക്കൻ മലയാളികളുടെ കലാ സാംസ്‌കാരിക സംഘടനയായ ലൂക്കൻ മലയാളി ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്കൊരുങ്ങുന്നു. 2020 ജനുവരി 11 ശനി വൈകുന്നേരം 4മുതൽ പാർമെർസ്‌ടൌൺ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിലാണ് ആഘോഷം.
സാന്താ വരവേൽപ്പ്,ക്രിസ്മസ് സന്ദേശം, നേറ്റിവിറ്റി ഷോ,മാർഗം കളി, ക്ലാസ്സിക്കൽ, സിനിമാറ്റിക് ഡാൻസുകൾ, കോമഡി സ്കിറ്റ്, യൂത്ത് ഡാൻസ്, ഗാനമേള എന്നിവ പരിപാടികൾക്ക് മാറ്റുകൂട്ടും. വിഭവ സമൃദ്ധമായ ഡിന്നറോടെ ആഘോഷങ്ങൾ സമാപിക്കും.

ആലപ്പുഴയിൽ ഒരു നിർധന കുടുംബത്തിന് ക്ലബ്ബിന്റെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായത്താൽ ഒരു ഭവനം നിർമ്മിക്കുവാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നത് ആഘോഷങ്ങൾക്ക് ചാരുതയേകും. ഭവനനിർമ്മാണത്തിന് ആവശ്യമായ തുക സമാഹരിച്ചു കഴിഞ്ഞതായും സഹകരിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായും ഭാരവാഹികൾ അറിയിച്ചു. ക്രിസ്മസ് നവ വത്സരാഘോഷങ്ങളുടെ ഒരുക്കങ്ങൾ നടന്നു വരുന്നതായി പ്രസിഡണ്ട്‌ റെജി കുര്യൻ, സെക്രട്ടറി രാജു കുന്നക്കാട്ട്, ട്രഷറർ റോയി പേരയിൽ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും, കലാ പരിപാടികൾ നടത്തുവാനും ബന്ധപെടേണ്ട നമ്പറുകൾ.
ഉദയ് നൂറനാട് :0863527577
പ്രിൻസ് അങ്കമാലി :0862349138
ഷൈബു കൊച്ചിൻ :0876842091.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top