ഒബാമ ഉപേക്ഷിച്ച ഇന്ത്യൻ അമേരിക്കൻ സിഐഎ ഏജന്റിനെ ട്രമ്പ് മോചിപ്പിച്ചു

പി.പി ചെറിയാൻ
വാഷിങ്ടൺ: മുൻ ഇന്ത്യൻ അമേരിക്കൻ സിഐഎ ഏജന്റ് സബ്രീന ഡിസൂസയെ പോർട്ടുഗൽ ജയിലിൽ നിന്നും പ്രസിഡന്റ് ടമ്പ് ഇടപെട്ട് മോചിപ്പിച്ചു. മാർച്ച് ഒന്നിനാണ് ഇവരെ സ്വതന്ത്രയാക്കി ജയിലിൽ നിന്നും വിട്ടയച്ചത്.
2015 ൽ പോർട്ടുഗലിൽ വച്ചാണ് സബ്രീന അറസ്റ്റിലായത്. സെൻട്രൽ ഇന്റലിജൻസ് ഏജൻസി ഫീൽഡ് ഓഫിസറായിരുന്ന ഡിസൂസയ്ക്കു ഡിപ്ലോമാറ്റിക്ക് കവറേജ് ഉണ്ടായിരുന്നുവെങ്കിലും ഇന്തയിലേയ്ക്കു മാതാപിതാക്കളെ സന്ദർശിക്കാൻ പോകുന്ന യാത്രയിൽ ലിസ്‌ബോൺ എയർപോർട്ടിൽ വച്ച് ഒക്ടോബറിലാണ് ഇവർ അരസ്റ്റിലായത്.
2003 ൽ ഇറ്റലിയിൽ വച്ചു മുസ്ലീംകാർക്ക് ഇമാം ഇമാം അബു ഒമറിനെ തട്ടിക്കൊണ്ടു പോയ കേസിലാണ് ഇവരെ പ്രതി ചേർത്തിരുന്നത്. പോർട്ടുഗലിൽ നിന്നും ഇറ്റലിയിലേയ്ക്കു ശിക്ഷാ കാലാവധി പൂർത്തിയാക്കുന്നതിനു കൊണ്ടു പോകാനാരിക്കെയാണ് ട്രമ്പ് ഇടപെട്ടാണ് ഇവരെ മോചിപ്പിച്ചത്. കഴിഞ്ഞ എട്ടു വർഷം ഒബാമ ഭരണകൂടത്തിനു നിരവധി അപ്പീൽ സമർപ്പിച്ചിരുന്നുവെങ്കിലും അതെല്ലാം നിഷ്ഫലമാകുകയായിരുന്നു.
ഒബാമയ്ക്കു എട്ടു വർഷം കൊണ്ടു ചെയ്യാൻ കഴിയാതിരുന്ന കാര്യമാണ് 30 ദിവസംകൊണ്ടു ട്രമ്പ് നേടിതന്നതിനു പ്രത്യേകം നന്ദി പറഞ്ഞുകൊണ്ടു സന്ദ്രനെ ട്രമ്പിനു ട്വീറ്റ് ചെയ്തിരുന്നു. 1956 ൽ ബോംബെയിൽ ജനിച്ച ഡിസൂസ ഇാമിനെ തട്ടിക്കൊണ്ടു പോയ കേസിൽ 26 അമേരിക്കക്കാർക്കൊപ്പം പ്രതിചേർക്കപ്പെട്ടിരുന്നു.
Top