കോളജുകളിലെ കായിക സൗകര്യങ്ങൾ വർധിപ്പിക്കാൻ 50 യൂറോ ഫീസ്: പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്ത്

സ്വന്തം ലേഖകൻ

ഡ്ബ്ലിൻ: കോർക്ക് യൂണിവേഴ്‌സിറ്റി കോളേജിൽ കായിക സൗകര്യങ്ങൾ വർധിപ്പിക്കാനും, പാർക്കുകൾ നിർമ്മിക്കുന്നതിനും വിദ്യാർത്ഥികളിൽ നിന്നും മാസം 50 യൂറോ അധികം നൽകണമെന്ന കോളേജിന്റെ തീരുമാനത്തിൽ വിദ്യാർത്ഥികൾക്കിടയിൽ പ്രതിഷേധം ശക്തമായി. അയർലണ്ടിന്റെ സ്‌പോർട്‌സ്മാൻ സ്പിരിറ്റ് വർധിപ്പിക്കാൻ വിദ്യാർത്ഥികളെ പരിശീലിപ്പിക്കാൻ ആവശ്യമായ പരിഷ്‌കാരത്തിന്റെ ഭാഗമായാണ് വിദ്ധ്യാർത്ഥികൾ ഈ തുക അടയ്‌ക്കേണ്ടത്.
ക്രിക്കറ്റ് ഗ്രൗണ്ട്, ടെന്നീസ് കോർട്ട്, ബാസ്‌കറ്റ്‌ബോൾ കോർട്ട് തുടങ്ങി എല്ലാ കായിക വിനോദങ്ങൾക്കും ഊന്നൽ നൽകി തരംതിരിച്ചാണ് നിർമ്മാണം. സ്‌പോർട്‌സ് ക്ലബിന്റെ ഭാഗമായി കായിക അഭ്യാസം നടത്താനുള്ള കേന്ദ്രങ്ങളും ഇതിന്റെ ഭാഗമായി നിർമ്മിക്കപ്പെടും. ഇത്തരം കായിക ഇനങ്ങൾ പരിശീലിപ്പിക്കാൻ വിദഗ്ദ്ധരായ അന്താരാഷ്ട്ര തലത്തിലുള്ള കോച്ചുമാരെയും കോർക്ക് യൂണിവേഴ്‌സിറ്റി തേടിവരികയാണ്. എന്നാൽ വിദ്യാർത്ഥികളിൽ നിന്നും ഫീസ് ഈടാക്കിയല്ല ഇതിനുള്ള ഫണ്ടിങ് കണ്ടെത്തേണ്ടതെന്നു വിദ്യാർത്ഥി യൂണിയനുകൾ ആവശ്യപെടുന്നു. കോളേജുകളിൽ കായിക ഇനങ്ങൾ പരിശീലനം നടത്താൻ വിദ്യാർത്ഥികളെ പിഴിയാനുള്ള കോളേജിന്റെ തീരുമാനം നടപ്പാക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥി യൂണിയനുകൾ.
Top