ഡബ്ളിന്‍ :ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകുവാന്‍ നടനഹാസ്യ രാഗോത്സവം ഏപ്രില്‍ 18 ന് നടക്കും .ദ്രോഗഡയിലെ മലയാളികളുടെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ക്ക് പകിട്ടേകാന്‍ നടനഹാസ്യ രാഗോത്സവം ഏപ്രില്‍ 18 ന് ദ്രോഗഡയിലെ ബാര്‍ബിക്കന്‍ സെന്ററില്‍ നടക്കും.
വൈകിട്ട് 5.30 മുതല്‍ നടക്കുന്ന പരിപാടിയില്‍ മലയാളികളുടെ പ്രിയചാനലായ മഴവില്‍ മനോരമ ഡി3 ഡാന്‍സ് പ്രോഗ്രാമിലെ വിജയികളായ അളിയന്‍സ് ടീമും പ്രമുഖ പിന്നണി ഗായകന്‍ പന്തളം ബാലന്‍, ഗായിക അഖില ആനന്ദ്, പ്രശസ്ത മിമിക്രി കലാകാരന്‍ രഞ്ജിത്ത് കണിച്ചുകുളങ്ങര, കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് അനൂപ് കോവളം, തബലിസ്റ്റ് മുരളി പുനലൂര്‍ എന്നിവരുള്‍പ്പടെ 13 കലാകാരന്‍മാര്‍ പങ്കെടുക്കും.
ദ്രോഗഡയിലെ മലയാളികള്‍ക്കായി കലാവിരുന്ന് ഒരുക്കുന്നത് മലയാളികളുടെ പ്രിയ ബ്രാന്‍ഡായ വിശ്വാസ് ഫുഡ്‌സ് ആണ്. പരിപാടിക്കു വേണ്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിവരുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജെന്‍സണ്‍ തോമസ് 0876325054,
ബിനു കുര്യാക്കോസ് 0892070679,
അലക്‌സ് ജോണ്‍ 0879604051


