ദ്രോഹഡ: ദ്രോഹഡയിലേയ്ക്കുള്ള മലയാളികളുടെ കുടിയേറ്റത്തിന്റെ 10ാം
വാര്‍ഷികത്തില്‍ നൃത്തവും ഹാസ്യവും സംഗീതവും അനന്യസാധാരണമാം
വിധം ഒത്തു ചേര്‍ത്ത പ്രതിഭകളുടെ ഒത്തു ചേരലിന് ദ്രോഹഡ ആദ്യമായി
സാക്ഷ്യം വഹിക്കുന്നു. ജനപ്രിയ ചാനലായ മഴവില്‍ മനോരമയിലെ ഡി3
എന്ന ഡാന്‍സ് റിയാലിറ്റി ഷോയില്‍ ഈ വര്‍ഷത്തെ വിജയികളായ അളിയന്‍സ്
നൃത്തച്ചുവടുകളുമായി കാണികള്‍ക്ക് ഹരം പകരും.
പന്തളം ബാലന്‍ എന്ന പ്രഗത്ഭ ഗായകന്റെ നേതൃത്വത്തിലുള്ള ഗാനമേളസംഘം
ദ്രോഹഡയ്ക്ക് പുതുമ നിറഞ്ഞ അനുഭവമായിരിക്കും. പന്തളം ബാലന്റെ
30 വര്‍ഷത്തെ വിജയകരമായ ഗാനമേള രംഗത്തെ അനുഭവ സമ്പത്തിനൊപ്പം
പ്രശസ്ത പിന്നണി ഗായിക അഖില ആനന്ദും ചേരുമ്പോള്‍ ദ്രോഹഡയിലെ
കാണികള്‍ക്ക് ശ്രവണസുന്ദരമായ അനുഭവമായിരിക്കും. നിരവധി ടെലിവിഷന്‍
റിയാലിറ്റി ഷോകളിലൂടെ ചുരുങ്ങിയ കാലയളവില്‍ പ്രശസ്തനായ മിമിക്രി
കലാകാരന്‍മാര്‍ രഞ്ജിത്ത് കണിച്ചുകുളങ്ങര, പ്രശസ്ത കീ ബോര്‍ഡ് ഗായകന്‍മാരായ
അനൂപ് കോവളം, മുരളി പുനലൂര്‍ എന്നിവരും വേദിയില്‍ അണി നിരക്കുന്നു .
വിശദവിവരങ്ങള്‍ക്ക് :ബിനു -0892070679, ജെന്‍സണ്‍ -0876325054


