ബ്രി​ട്ട​നി​ല്‍ കൊ​റോ​ണ ബാ​ധി​ച്ച്‌ മ​ല​യാ​ളി ഡോ​ക്ട​ര്‍ മ​രി​ച്ചു..യുകെ മലയാളികള്‍ കടുത്ത ആശങ്കയില്‍

ല​ണ്ട​ന്‍:പ്രവാസികളെ കടുത്ത ആശങ്കയിലാഴ്ത്തികൊണ്ട് ബ്രി​ട്ട​നി​ല്‍ കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധി​ച്ച്‌ മ​ല​യാ​ളി മ​രി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി ഡോ.​ഹം​സ പാ​ച്ചേ​രി(80)​യാ​ണ് മ​രി​ച്ച​ത്. ബി​ര്‍​മി​ങ്ഹാ​മി​ല്‍ ഡ​ഡ്‌​ലി​യി​ല്‍ താ​മ​സി​ക്കു​ന്ന ഇ​ദ്ദേ​ഹം ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. ബി​ര്‍​മി​ങ്ഹാ​മി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ആ​യി​രു​ന്ന അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ദ്യ അ​ലു​മി​നി അ​സോ​സി​യേ​ഷ​ന്‍റെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം യു​കെ​യി​ല്‍ ത​ന്നെ​യാ​ണ് ഉ​ള്ള​ത്. സം​സ്കാ​രം അ​വി​ടെ ന​ട​ക്കും. യുകെയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ മരണങ്ങളും ദുരിതവും വിതച്ച് സംഹാരതാണ്ഡവം തുടരുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം രാജ്യത്ത് ഇന്നലെ മാത്രം കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത് 381 പേരാണ്. രോഗബാധിതരുടെ എണ്ണമാകട്ടെ കാല്‍ ലക്ഷം പിന്നിടുകയും ചെയ്തിട്ടുണ്ട്. മഹാമാരി കാരണം മൊത്തത്തില്‍ 1789 പേര്‍ക്കാണ് രാജ്യത്ത് ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്തരത്തില്‍ മരണവും രോഗപ്പകര്‍ച്ചയും ശരവേഗത്തിലായിക്കൊണ്ടിരിക്കുന്നതിനാല്‍ യുകെയിലെ മലയാളി സമൂഹമടക്കമുള്ള കുടിയേറ്റക്കാരെല്ലാം കടുത്ത ഭീതിയിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.നല്ല ആരോഗ്യമുള്ളവരും മുമ്പ് രോഗങ്ങളൊന്നുമില്ലാത്തവരുമായ ചില കൗമാരക്കാര്‍ പോലും കൊറോണ പിടിച്ച് മരിച്ചതിനാല്‍ ഏവരിലും ജീവഭയമേറിയിരിക്കുകയാണ്. ബ്രിട്ടനില്‍ കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നവരുടെ എണ്ണം കൃത്യമായി പറഞ്ഞാല്‍ 25,150 ആയാണ് പെരുകിയിരിക്കുന്നത്.

ഇന്നലെ യുകെയില്‍ കൊറോണബാധി്ച്ച് മരിച്ചിരിക്കുന്നത് തിങ്കളാഴ്ച മരിച്ചിരിക്കുന്നവരേക്കാള്‍ ഇരട്ടിയാണെന്നത് ആശങ്കയേറ്റിയിട്ടുണ്ട്. പക്ഷേ രാജ്യത്തെ കോവിഡ്-19 ബാധിതരുടെ എണ്ണത്തില്‍ 14 ശതമാനം പെരുപ്പമേ ഉണ്ടായിട്ടുള്ളൂവെന്നത് മാത്രമാണ് പേരിന് മാത്രം ആശ്വാസമേകുന്നത്.ഇത്തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ ഇറ്റലിയിലും സ്‌പെയിനിലും യുഎസിലുമുണ്ടായ കൊറോണ ദുരന്തം യുകെയിലും ആവര്‍ത്തിക്കുമെന്ന പേടിപ്പെടുത്തുന്ന പ്രവചനമാണ് ആരോഗ്യ വിദ്ഗധര്‍ നടത്തിയിരിക്കുന്നത്.

ബ്രിക്‌സ്ടണിലെ 13കാരനായ ഇസ്മയില്‍ മുഹമ്മദ് എന്ന കൗമാരക്കാരന്‍ കൊറോണ ബാധിച്ച് മരിച്ചത് ഏവരെയും ആശങ്കയിലാഴ്ത്തിയിരിക്കുന്നു.വയോജനങ്ങള്‍ മാത്രമാണ് മിക്കവാറും കൊറോണ ബാധിച്ച് മരിക്കുകയെന്ന പൊതു വിശ്വാസം കാറ്റില്‍ പറത്തുന്ന സംഭവമാണിത്. രാജ്യത്തുണ്ടായ 1789 മരണങ്ങളില്‍ 1651 മരണങ്ങളുമുണ്ടായിരിക്കുന്ന ഇംഗ്ലണ്ടാണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത്. എന്‍എച്ച്എസില്‍ രേഖപ്പെടുത്തിയിരിക്കുന്ന കണക്ക് മാത്രമാണിതെന്നും വീടുകളില്‍ വച്ച് മരിച്ചവര്‍ ഇതില്‍ പെടുന്നില്ലെന്നും ചിലര്‍ മുന്നറിയിപ്പേകുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ മരണ സംഖ്യ ഇതിലുമുയരുമെന്ന മുന്നറിയിപ്പും ശക്തമാണ്.

Top