അബുദാബി: കൊവിഡ് ബാധിച്ച് യുഎഇയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ചാവക്കാട് എടക്കഴിയൂര്‍ നാലാംകല്ല് സ്വദേശി മുഹമ്മദ് ഹനീഫയാണ് മരിച്ചത്. 63 വയസ്സായിരുന്നു. റാക്‌സഖര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. റാസല്‍ഖൈമയില്‍ വെച്ചായിരുന്നു മരണം. യുഎഇയിലുള്ള മുഹമ്മദ് ഹനീഫ റാസല്‍ഖൈമ അറേബ്യന്‍ ഇന്‍ര്‍നാഷണല്‍ കമ്പനിയില്‍(എആര്‍സി) 22 വര്‍ഷമായി സൂപ്പര്‍വൈസറായി ജോലി ചെയ്ത് വരികയായിരുന്നു. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 38 ആയി. വൈറസ് തുടര്‍ന്ന് റാസല്‍ഖൈമ സഖര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയായിരുന്നു മരണം. രണ്ട് മക്കളുണ്ട്. കുടുംബത്തോടൊപ്പം റാസല്‍ഖൈമയിലായിരുന്നു താമസം.ഭാര്യ: റഫീഖ. മക്കള്‍: ഹാഷില്‍, അസ്ബിന.
അതേ സമയം, യുഎസിൽ കൊവിഡ് ബാധിച്ച് മൂന്ന് മലയാളികൾ മരിച്ചു. എട്ടുവയസ്സുകാരനും വൈദികനും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. കുണ്ടറ സ്വദേശി ഗീവർഗീസ് എം. പണിക്കർ ഫാ. എം ജോൺ, പാല സ്വദേശി സുനീഷിന്റെ മകൻ അദ്വൈത് എന്നിവരാണ് മരണപ്പെട്ടത്. ഗീവർഗീസും ഫാദർ എം ജോണും ഫിലാഡല്‍ഫിയയിലും അദ്വൈത് ന്യൂയോർക്കിലും വെച്ചാണ് മരിച്ചത്. കൊട്ടാരക്കര സ്വദേശിയായ ഫാദർ ജോൺ മാർത്തോമ സഭാ വൈദികനാണ്.
നേരത്തെ കുവൈത്തിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മലയാളി മരണപ്പെട്ടിരുന്നു. കോഴിക്കോട് മാങ്കാവ് സ്വദേശി മഹറൂഫ് മാളിയേക്കൽ ആണ് മരിച്ചത്. നാൽപത്തിനാല് വയസായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് ജാബിർ ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഏപ്രിൽ 20നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്വന്തമായി കമ്പനി നടത്തിവരികയായിരുന്നു. ഭാര്യയും രണ്ടും മക്കളും അടങ്ങുന്ന കുടുംബം കുവൈത്തിലുണ്ട്.