പി.പി ചെറിയാൻ
അറ്റ്‌ലാൻഡ: എട്ടു വയസുകാരിയുടെ ജന്മദിനാഘോഷ ചടങ്ങുകൾക്കിടയിൽ അവരുടെ കൂടെയിരുന്നവരെയും എട്ടുവയസുകാരിയെയും വംശീയമായി അധിക്ഷേപിച്ച് റ്റോറീസ് നോർട്ടൻ ദമ്പതികളെ ഡഗ്ലസ് കൗണ്ടി കോടതി ജഡ്ജി വില്യം മെൽക്കാളൈൻ 19 വർഷം വീതം തടവിനു ശിക്ഷിച്ചു.
2015 ജൂലൈ 15 നായിരുന്നു സംഭവം. ആഫ്രിക്കൻ അമേരിക്കൻ വംശജരായിരുന്നു പെൺകുട്ടിയുടെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുത്തിരുന്നത്. ഇതിനിടയിൽ പതിനഞ്ചോളം പേർ രണ്ടു ട്രക്കുകളിലായി ഈ വീടിനു മുന്നിലൂടെ കടന്നു പോകുകുകയും വാഹനം പാർക്ക് ചെയ്തശേഷം ഡ്രൈവർമാർ ഇറങ്ങി വന്ന് തോക്കു ചൂണ്ടി പാർട്ടിയിൽ പങ്കെടുത്തവരെ ഭീഷണിപ്പെടുത്തുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് കേസ്.
സംഭവത്തിൽ ഇരുവരെയും അറസ്റ്റ് ചെയ്ത ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിൽ ജാതിസ്പർദ വളർത്തുന്ന നിരവധി പോസ്റ്റുകൾ ഇരുവരുടെയും ഫെയ്‌സ്ബുക്കിൽ നിന്നും കണ്ടെത്തി. നോർ്ടൻ തന്റെ പ്രവർത്തിയിൽ പശ്ചാത്താപം പ്രകടിപ്പിച്ചെങ്കിലും ഇരുവരെയും ഫെബ്രുവരി ആറിനു ജൂറി കുറ്റക്കാരാണെന്നു കണ്ടെത്തി. ഫെബ്രുവരി 27 നാണ് കോടതി ഇവരുടെ വിധി പ്രഖ്യാപിച്ചത്.
ഫഌഗ് ഗ്രൂപ്പ് എന്നിറിയപ്പെടുന്ന വൈറ്റ് സുപ്രീമിസ്റ്റുകളാണ് ഇതിനു പിന്നിലെന്നു ഡിസ്ട്രിക്ട് അറ്റോർണി പറഞ്ഞു. ഇവരുടെ ടീമിലുണ്ടായിരുന്നു 15 പേർക്കു കോടതി ചെറിയ ശിക്ഷകളാണ് നൽകിയത്. പാർട്ടിയിൽ പങ്കെടുത്തവരിൽ ഹൈഷ ബ്രയന്റ് അന്ന് നടന്ന സംഭവം തന്റെയും പെൺകുട്ടിയുടെയും ജീവിതത്തെ സാരമായി ബാധിച്ചതായി പറഞ്ഞു.