ഡാള്ളസ് കേരള അസോസിയേഷൻ ക്രിസ്മസ് പുതുവത്സര ആഘോഷം ജനുവരി ഏഴിന്

പി.പി ചെറിയാൻ

ഡാള്ളസ്: കേരള അസോസിയേഷൻ ഓഫ് ഡാള്ളസ് ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾ ജനുവരി ഏഴിനു ശനിയാഴ്ച സംഘടിപ്പിക്കുന്നു.
ഗാർലന്റ് സെന്റ് തോമസ് കാത്തലിക് പാരിഷ് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ കേരള അസോസിയേഷൻ മുൻ പ്രസിഡന്റും സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവ പ്രവർത്തകനുമായ രമണി കുമാർ ക്രിസ്തുമസ് സന്ദേശം നൽകും. അസോസിയേഷൻ സംഘടിപ്പിച്ച സ്‌പെല്ലിങ് ബി സ്പീച്ച് മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും തദ്ദവസരത്തിൽ നൽകുന്നതാണ്.
വിവിധ കലാപരിപാടികളും ക്രിസ്മസ് ഗാനങ്ങളും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാവരെയും പരിപാടികളിലേയ്ക്കു സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top