ഡാള്ളസിൽ ഇന്ത്യൻ കോൺസുലേറ്റ് വിസാക്യാംപ് മാർച്ച് 18 ന്

പി.പി ചെറിയാൻ
ടെക്‌സസ്: ഇന്ത്യൻ വിസ, ഒസിഐ കാര്ഡ് എന്നിവ യുഎസ് പാസ്‌പോർട്ട് ഹോൾഡേഴ്‌സ് കാലതാമസമില്ലാതെ ലഭിക്കുന്നതിനു ഡാള്ളസിൽ മാർച്ച് 18 ശനിയാഴ്ച ഹൂസ്റ്റണിൽ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥന്മാർ ഏകദന ക്യാംപ് സംഘടിപ്പിക്കുന്നു.
രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ ഫ്രിസ്‌കോയിൽ സ്ഥിതി ചെയ്യുന്ന കാര്യസിദ്ധി ഹനുമാൻ ടെമ്പിളിലാണ് കാമ്പിനുള്ള ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്. ഡാള്ളസിലെ ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകളുമായി സഹകരിച്ചു നടത്തപ്പെടുന്ന ക്യാമ്പിനെകുറിച്ചു വിശദാംശങ്ങൾ ഹൂസ്റ്റൺ കോൺസുലേറ്റുമായി ബന്ധപ്പെട്ടാൽ ലഭിക്കുന്നതാണെന്നു ഫെബ്രുവരി 20 നു പത്രങ്ങൾക്കു നൽകിയ പ്രസ്താവനയിൽ പറയുന്നു.
ഫോൺ – 713 626 2148
Top