ഡാള്ളസ് കേരള അസോസിയേഷൻ സംഗീത സായാഹ്നം ഫെബ്രുവരി 25 ന്

പി.പി ചെറിയാൻ
ഡാള്ളസ്: കേരള അസോസിയേഷന്റെ ഓഫ് ഡാള്ളസ് എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള സംഗീത സായാഹ്നം എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള സംഗീത സായാഹ്നം ഈ വർഷം ഫെബ്രുവരി 25 ശനിയാഴ്ച നടത്തുന്നതാണ്.
വൈകിട്ട് 3.30 ന് ഗാർലന്റിലുള്ള ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യുക്കേഷൻ സെന്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ഡള്ളസ് ഫോർട്ട് വർത്ത് മെട്രോപ്ലക്‌സിലെ കേരള അസോസിയേഷൻ മെമ്പർമാരായ ഗായകർക്കു പങ്കെടുക്കാവുന്നതാണ്.
കഴിവുള്ള ഗായകരെ കണ്ടെത്തി അവരുടെ അവരുടെ സംഗീത വാസനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈപരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്നു സംഘാടകർ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കുന്ന ഗായകർക്കു രണ്ടു ഗാനങ്ങൾ ആലപിക്കുന്നതിനുള്ള അവസരം ലഭിക്കും.
പങ്കെടുക്കാൻ താല്പര്യമുള്ളവർ ആർട്ട് ഡയറക്ടർ ജോണി സെബാസ്റ്റിയൻ 9723752232 എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണെന്നു അസോസിയേഷൻ സെക്രട്ടറി റോയി കൊടുവത്ത് അറിയിച്ചു. പ്രവേശനം സൗജന്യമാണ്.
Top