ദമ്മാമിൽ മൂന്നു പിഞ്ചുകുട്ടികളുടെ നിർഭാഗ്യകരമായ മരണത്തിൽ നവയുഗം അഗാധദുഃഖം രേഖപ്പെടുത്തി

സ്വന്തം ലേഖകൻ
ദമ്മാം: ദമ്മാം ഫസ്റ്റ് ഇൻഡസ്ട്രിയൽ സിറ്റിയിലെ ഒരു സ്വിമ്മിങ്പൂളിൽ വീണ് മൂന്നു പിഞ്ചുകുട്ടികൾ മരണമടഞ്ഞ ദാരുണസംഭവത്തിൽ നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി  അഗാധദുഃഖം രേഖപ്പെടുത്തി.
ദമ്മാമിലെ കലാസംസ്‌കാരികസാമൂഹികരംഗങ്ങളിൽ സജീവസാന്നിദ്ധ്യമായ നവാസ് ബഷീറിന്റെയും സൗമിബഷീറിന്റെയും മക്കളായ സഫ്വാൻ, സൗഫാൻ, ഗുജറാത്ത് സ്വദേശിയായ  ഹർദ്ദ്  എന്നീ കുട്ടികളാണ് നിർഭാഗ്യകരമായ സാഹചര്യത്തിൽ മരണമടഞ്ഞത്.
കിഴക്കൻ മേഖലയിലെ ഇന്ത്യൻ പ്രവാസികളെയാകെ ഞെട്ടിച്ച  ഈ അപകടം, ആ കുടുംബങ്ങൾക്ക് ഒരിയ്ക്കലും തോരാത്ത കണ്ണുനീരാണ് സമ്മാനിച്ചത്. അപകടവിവരം പുറത്തു വന്നപ്പോൾ തന്നെ നവയുഗം  നേതാക്കളും ജീവകാരുണ്യപ്രവർത്തകരും ആ വീടുകളിലും,ആശുപത്രിയിലും എത്തി അവരുടെ ദുഃഖത്തിൽ പങ്കുചേർന്നിരുന്നു.
ആ ദുഃഖത്തെ മറികടക്കാനുള്ള ശക്തി, കാലം ആ മാതാപിതാക്കൾക്ക് കൊടുക്കട്ടെ.
Top