ഹൃദയാഘാതം മൂലം മലയാളി പ്രവാസി അൽഹസ്സയിൽ മരണമടഞ്ഞു

അൽഹസ്സ:  ദീർഘകാലമായി അൽഹസ്സയിൽ ജോലി ചെയ്തു വരുന്ന മലയാളിയായ പ്രവാസി ഹൃദയസ്തംഭനം മൂലം താമസസ്ഥലത്ത് വെച്ച് മരണമടഞ്ഞു.
 
തിരുവനന്തപുരം ആറ്റിങ്ങൽ ചെമ്പൂര്  മുതാക്കൽ സ്വദേശിയായ സോമനാണ് മരണമടഞ്ഞത്. 60 വയസ്സായിരുന്നു. ഭാര്യ ബേബി. രണ്ടു മക്കളുണ്ട്. മകൻ മധു കേരളാപോലീസിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്നു. മകൾ  ലത വിവാഹിതയാണ്.
 
കഴിഞ്ഞ 25 വർഷമായി സൗദി അറേബ്യയിൽ പ്രവാസിയായ സോമൻ, അൽഹസ്സയിലെ ഷുഖൈക്കിലുള്ള അബ്ദുൾറഹ്‌മാൻ അഖേൽ കമ്പനിയിൽ കാർപെന്ററായി ജോലി നോക്കി വരികയായിരുന്നു. അൽഹസ്സയിലെ സാമൂഹികരംഗത്ത് ഇടപെട്ടിരുന്ന സോമൻ, നവയുഗം സാംസ്കാരികവേദിയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു.
 
 മൃതദേഹം നിയമനടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ  സോമന്റെ ബന്ധുവായ ശ്രീജിത്തിന്റെയും, നവയുഗം സാമൂഹികപ്രവർത്തകരായ ലത്തീഫ് മൈനാഗപള്ളി, ഇ.എസ് റഹിം തൊളിക്കേട്, ഷമിൽ നെല്ലിക്കോട്, സിയാദ്, ദീപു വയല തുടങ്ങിയവരുടെയും  നേതൃത്വത്തിൽ നടന്നു വരുന്നു. 
Top