പി.പി ചെറിയാൻ
കണൽറ്റിക്കട്ട: മതാവിന്റെ അടുത്തുള്ള ഡ്രൈവിങ്ങ് സീറ്റിലിരുന്ന് പത്തുവയസുകാരനായ മകൻ വാഹനം ഓടിക്കുന്നത് ലൈവായി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു കേസെടുത്തു.

ഫെയ്‌സ്ബുക്കിലൂടെ വീഡിയോ കണ്ടു നിരവധിപ്പേർ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് നിരവധി പേർ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് മാതാവിനെ അറസ്റ്റ് ചെയ്ത് ബ്രിഡ്ജ് പോർട്ട് സുപ്പീരിയർ കോടതിയിൽ ഹാജരാക്കിയത്. മോൺറൊയിൽ താമസിക്കുന്ന 38 കാരിയായ ലിസയെ പൊലീസ് വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യത്തിൽ പുറത്തു വിട്ടു.
പൊതുറോഡിലൂടെ അപകടം സംഭവിക്കാവുന്ന രീതിയിൽ കുട്ടിയെ കൊണ്ടു വാഹനം ഓടിപ്പിച്ചതിനാണ് മാതാവിന്റെ പേരിൽ കേസെടുത്തിരിക്കുന്നത്. ഫെയ്‌സ്ബുക്കിൽ എന്തും പോസ്റ്റ് ചെയ്യാം എന്നു ചിന്തിക്കുന്നവർക്കുള്ള മുന്നറിയിപ്പു കൂടിയാണ് ലിസയുടെ അറസ്റ്റ്. ലിസയെക്കുറിച്ചു അയൽവാസികൾക്കു നല്ല അഭിപ്രായമാണെങ്കിലും മൈനറായ മകനെ കൊണ്ടു വാഹനം ഓടിപ്പിച്ചതു തെറ്റായി പോയി എന്നാണ് അഭിപ്രായപ്പെട്ടത്.


