സ്വന്തം ലേഖകൻ
ഡബ്ലിൻ: മദ്യപാനം ആരോഗ്യത്തെ മാത്രമല്ല റോഡ് അപകടങ്ങൾക്കും പ്രധാന കാരണമാകുന്നു. റോഡ് സേഫ്റ്റി അതോറിറ്റിയും, ഹെൽത്ത് റിസർച്ച് ബോർഡും തയ്യാറാക്കിയ നാഷണൽ ഡ്രഗ് റിലേറ്റഡ് ഡെത്ത് ഇൻഡക്‌സിലാണ് മദ്യപാനവും, റോഡ് അപകടവും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നത്. 2014 ലെ കണക്കുകൾ പ്രകാരം 31 ശതമാനം റോഡപകട മരണങ്ങളും മദ്യപിച്ച് ലക്കുകെട്ട ഡ്രൈവർമാർ മൂലം സൃഷ്ടിക്കപെട്ടതാണ്.
35 ശതമാനം പേർ കാർ ഡ്രൈവർമാർ, 40 ശതമാനം മോട്ടർ ബൈക്ക് ഓടിക്കുന്നവർ, 28 ശതമാനം കാൽനടക്കാർ എന്നിങ്ങനെ ഇവരെല്ലാം തന്നെ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം വിളിച്ചുവരുത്തിയവരാണ്. ഇവരിൽ 96 ശതമാനം ഡ്രൈവർമാരും പുരുഷന്മാർ ആയിരുന്നു. 38 വയസ്സും അതിനു മുകളിലും ഉള്ളവരാണ് മദ്യപാനികളായ ഡ്രൈവർമാരിൽ അധികം പേരും. മദ്യലഹരിയിൽ 11 ശതമാനം കൂട്ടിയിടികൾ നടന്നതായും ആർ.എസ്.എ ചീഫ് മോയി മർഡോക് വിശദമാക്കി. സെന്റ് പാട്രിക് ഡേ ആഘോഷങ്ങൾ നടക്കുന്നതിനാൽ അതീവ ജാഗ്രതയോടെ മാത്രം വാഹനം ഓടിക്കണമെന്നും ആർ.എസ്.എ നിർദ്ദേശിക്കുന്നു. റോഡിൽ ഗാർഡ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിച്ചാൽ വാഹനം പിടിച്ചെടുക്കുകയും കൂടാതെ ഫൈനും അടക്കേണ്ടിവരും.