തിരുവോണനാളിലെ ഇരട്ടക്കൊല; കോൺഗ്രസ്സിന്റെ ഫാസിസ്റ്റ് മുഖം ഒരിക്കൽ കൂടി വെളിപ്പെട്ടു : റിയാദ് കേളി

റിയാദ്: മലയാളികള്‍ സന്തോഷത്തിന്‍റേയും സമഭാവനയുടേയും പ്രതീകമായി ഓണം ആഘോഷിക്കുമ്പോള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മിഥിലാജിനേയും ഹഖ് മുഹമ്മദിനേയും അരുംകൊല ചെയ്ത കോണ്‍ഗ്രസ്സ് അക്രമ രാഷ്ട്രീയത്തിന്‍റെ യഥാര്‍ത്ഥ മുഖമാണ് വെളിവാക്കുന്നതെന്നും വെഞ്ഞാറമ്മൂട് ഇരട്ടകൊലപാതകം തികച്ചും അപലപനീയമാണെന്നും ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നതായും കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

നടുറോഡില്‍ വച്ച് ആസൂത്രിതമായി നടത്തിയ നരഹത്യ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരെ അരുംകൊല ചെയ്ത കോണ്‍ഗ്രസ്സിന്‍റെ പാരമ്പര്യമാണ് ഒരിക്കല്‍ക്കൂടി വെളിവാക്കപ്പെടുന്നത്. പ്രസംഗത്തില്‍ ഗാന്ധിസവും പ്രവര്‍ത്തിയില്‍ ഫാസിസവും മുഖമുദ്രയാക്കിയ കോണ്‍ഗ്രസ്സിന്‍റെ മൃഗീയതയുടെ ഇരകളാണ് വെഞ്ഞാറന്മൂടില്‍ കൊലചെയ്യപ്പെട്ട യുവാക്കള്‍. യാതൊരു പ്രകോപനവും ഇല്ലാതെ രാഷ്ട്രീയ വൈരാഗ്യത്താല്‍ നടത്തിയ കൊലപാതകത്തില്‍ പൊതു സമൂഹം ശക്തമായി പ്രതിഷേധിക്കണമെന്നും കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Top