ഇമ്മിഗ്രേഷൻ എക്‌സിക്യുട്ടീവ് ഉത്തരവിനെതിരെ വൻ പ്രതിഷേധം

പി.പി ചെറിയാൻ
ന്യൂയോർക്ക: പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ഇന്ന് ഒപ്പു വച്ച ഇമ്മിഗ്രേഷൻ എക്‌സിക്യൂട്ടീവ് ഉത്തരവിൽ പ്രതിഷേധിച്ചു വാഷിങ്ടൺ സ്‌ക്വയർ പാർക്കിൽ ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ റാലി നടന്നു.
കൗൺസിൽ ഓൺ അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ് ന്യൂയോർക്ക് ചാപ്റ്ററാണ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നതിനു നേതൃത്വം നൽകിയത്. ന്യൂയോർക്ക് എന്നും കുടിയേറ്റക്കാരുടെ സ്വർഗം തന്നെയായിരിക്കുമെന്നു സിറ്റി കൗൺസിൽ സ്പ്ലീക്കർ മെലീസ മാർക്ക് റാലിയെ അഭിസംബോധന ചെയ്തു പറഞ്ഞു.
rally
ഇതിനിടെ ട്രമ്പ് തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ മെക്‌സിക്കോ മതിൽ, ഇമ്മിഗ്രേഷന്റെയും എന്നിവ നിറവേറ്റുന്നതിനുളള രണ്ട് എക്‌സിക്യുട്ടീവ് ഉത്തരവുകളും ഒപ്പു വച്ചു.
2100 മെൽ ദൂരത്തിൽ മെക്‌സിക്കോ മതിൽ കെട്ടിഉയർത്തുന്നതിനു 12 മുതൽ 15 വരെ ബില്യൺ ഡോളറിന്റെ ചിലവ് പ്രതീക്ഷിക്കുന്നത്. മാൻ ഹാട്ടിങ്ങിൽ നടന്ന പ്രകടനത്തിൽ ട്രമ്പിനെതിരെ മുദ്രാവാക്യം വിളിക്കുകയും ഇമ്മിഗ്രേഷൻ റിഫോംസ് നടപടികൾ ഉടനെ നിർത്തി വയ്ക്കുകയും വേണമെന്നും ആവശ്യപ്പെടുന്നു.
Top