സ്വന്തം ലേഖകൻ
ഡബ്ലിൻ: മേയ് വരെ എൻഡാ കെന്നി ഭരണത്തിലിരിക്കുമെന്നു ഫൈൻ ഗെയ്‌ലിന്റെ മുതിർന്ന വക്താവ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. മേയിൽ യൂറോപ്യൻ യൂണിയൻ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്ത ശേഷമായിരിക്കും പടിയിറക്കം. വടക്കൻ അയർലണ്ടിൽ പുതിയ സർക്കർ രൂപം കൊള്ളൂന്നതുവരെ ഭരണത്തിൽ തുടരുമെന്നും എൻഡാ തീരുമാനമെടുത്തു കഴിഞ്ഞു.
ബ്രേക്‌സിറ്റ് വിഷയത്തിൽ തെരേസ മേയുടെ ചില തീരുമാനങ്ങൾക്കുവേണ്ടി കാത്തുനിൽക്കുന്നതായും കെന്നി നേരത്തെ പത്ര മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വിശദമാക്കിയിരുന്നു. സെന്റ് പാട്രിക് ഡേ സന്ദർശനങ്ങൾക്ക് ശേഷം യു.എസ്സിൽ നിന്നും തിരിച്ചെത്തിയ ഉടൻ പദവിയിൽ നിന്നും ഒഴിയുന്ന തീരുമാനമുണ്ടാകുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ പരന്നിരുന്നു.
യു.എസ്സിൽ തന്റെ പ്രസംഗവേളയിലൊന്നും തന്നെ ഭരണത്തിൽ നിന്നും ഒഴിയും എന്നുള്ള സൂചനപോലും എൻഡാ നൽകിയിരുന്നില്ല. ബ്രക്‌സിറ്റിന്റെ പശ്ചാത്തലത്തിൽ അതിർത്തി പ്രശ്‌നങ്ങളും, വടക്കൻ അയർലൻഡ് പ്രതിസന്ധിയും കൊടുമ്പിരികൊള്ളുമ്പോൾ പദവി ഒഴിഞ്ഞു പോകുന്നത് ഉത്തരവാദിത്വമില്ലായ്മയാണെന്നു കെന്നിക്ക് പാർട്ടിയിൽ നിന്ന് ഉപദേശം ലഭിച്ചുവെന്ന വാർത്തയും പുറത്തുവന്നുകഴിഞ്ഞു.