വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ ജോൺ സി വർഗീസിനെ(സലിം )ഫോമയുടെ  പ്രസിഡന്റ് സ്ഥാനാർഥിയായി എൻഡോഴ്‌സ് ചെയ്തു

ആന്റോ വർക്കി
ന്യൂറൊഷേൽ: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിൽ ഒന്നും അഗബലത്തിലും പ്രവർത്തന ശൈലിയിലും എറ്റവും മുന്നിൽ നില്കുന്നതും ഫോമായുടെ ഏറ്റവും വലിയ മെംബർ അസോസിയേഷനുകളിൽ ഒന്നാമായ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ , മുൻ പ്രസിഡന്റും ഇപ്പോഴത്തെ ട്രസ്റ്റീബോർഡ് മെമ്പറും, ഫോമയുടെ മുൻ ജനറൽ സെക്രട്ടറിയും,  കല ,സാംസ്‌കാരിക, സാമൂദായിക, രംഗത്ത് തിളങ്ങി നിൽക്കുന്ന മഹനീയ വ്യക്തിത്വത്തിന്റെ ഉടമയുമായ ജോൺ സി വർഗീസിനെ(സലിം ) 2018  ൽ നടക്കുന്ന ഫോമയുടെ സംഘടനാ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനാർഥിയായിവെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ    എൻഡോഴ്‌സ് ചെയ്യുന്നതായി  ഐക്യഘണ്ടേനെ  തീരുമാനിച്ചു.    ഫോമയുടെ വിവിധ അംഗസംഘടനകളുടെ പൂർണ്ണ പിന്തുണയിൽ മത്സരിക്കുന്ന ജോൺ സി വർഗീസിന്റെ   വിജയത്തിന് വിവിധ സംഘടനാ നേതാക്കൾ ആശംസകൾ നേർന്നതിനോടൊപ്പം ഫോമയുടെ നേതാക്കന്മാരായ തോമസ് കോശി, ജെ മാത്യൂസ്, എ .വി .വർഗീസ്,രത്‌നമ്മ രാജൻ എന്നിവർ ജോൺ സി വർഗീസിന്റെ വിജത്തിന് വേണ്ടി എല്ലാവിധ സഹായ സഹകരണവും അഭ്യർത്ഥിച്ചു. ഫോമാ ഫൊക്കാന സഘടന  വ്യത്യസം ഇല്ലാതെയാണ് സലിമിനു അസോസിയേഷൻ  ഏകഖണ്ഡമായ പിന്തുണ പ്രഖ്യപിച്ചത്.
വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ സർവ്വതോന്മുഖമായ വളർച്ചക്ക് നൽകിയ സംഭാവനകളും, സമൂഹത്തിൽ  നടത്തി വരുന്ന ക്രിയാത്മകമായ പ്രവർത്തനങ്ങളും , സേവനരംഗത്ത് കഴിവും പ്രാപ്തിയുമുള്ള ഒരു വ്യക്തി എന്ന നിലയിൽ, ഔദ്യോഗിക ജീവിതത്തിലും സംഘടനാതലത്തിലും ധാർമ്മികബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിച്ച് തന്റെ കഴിവു തെളിയിച്ചിട്ടുള്ളത് കോണ്ടാണ്  അദ്ദേഹത്തെ ഫോമയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക്  എൻഡോഴ്‌സ് ചെയ്യുന്നതെന്ന് വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ പ്രസിഡന്റ്   ടെറൻസൺ തോമസ് അറിയിച്ചു. ഫോമയുടെ ഏറ്റവും വലിയ
കൺവെൻഷനുകളിൽ  ഒന്നായ ലാസ്‌വേഗാസ് കൺവെൻഷനും, കേരള തിരുവല്ലാ കൺവെൻഷനും  സലിം ഫോമാ സെക്രട്ടറി ആയിരുന്നപ്പോൾ ആണ് നടത്തിയത്.
 അമേരിക്കൻ മലയാളികൾ നേരിട്ടിരുന്ന നിരവധി പ്രശ്‌നങ്ങൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തന്റെ കഴിവനുസരിച്ച് സഹായസഹകരണങ്ങൾ ചെയ്തിട്ടുള്ള വെക്തിഅണ്‌ജോൺ സി വർഗീസ്.   പ്രത്യേകിച്ച് എടുത്തുപറയാനുള്ളത് ഫോമയുടെ സെക്രട്ടറി ആയിരുന്ന സമയത്തു നാൽപതോളം  മലയാളി സംഘടനകളെ  അഗംങ്ങൾ ആക്കി ഏകോപിപ്പിച്ച് ഫോമയെ ശക്തിപ്പെടുത്തിയ     പ്രവർത്തനങ്ങൾ ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയഒന്നായിരുന്നു.
താൻ ഫോമയുടെ പ്രസിഡന്റ് പദവിയിലെത്തിക്കഴിഞ്ഞാൽ  സെക്രട്ടറി ആയിരുന്നപ്പോൾ തുടങ്ങിവെച്ച  പലകാര്യങ്ങളും   പുനരാരംഭിക്കാനും  പ്രവാസി സമൂഹം ഇപ്പോൾ  നേരിട്ടുകൊണ്ടിരിക്കുന്ന പല പ്രശ്‌നങ്ങൾക്കും ശാശ്വത പരിഹാരം കാണാൻ കഴിയുമെന്നുറപ്പുണ്ടെന്ന്‌ജോൺ സി വർഗീസ്അഭിപ്രായപ്പെട്ടു.
മലയാളി സമൂഹം നേരിടുന്ന ഗൗരവമേറിയ പല പ്രശ്‌നങ്ങളും മലയാളി സംഘടനകൾ കാണാത്ത ഭാവം നടിക്കുന്നുണ്ട്. പല സംഘടനകളും ജനങ്ങിളിൽ നിന്നും അകന്നു പോകുന്നതാണ് ഇതിനു കാരണം. .ജനങ്ങളുടെ പങ്കാളിത്തവും സഹകരണവുമുണ്ടെങ്കിൽ പല പ്രശ്‌നങ്ങളും നിഷ്പ്രയാസം പരിഹരിക്കാവുന്നതേയുള്ളു  എന്നും ഫോമയെ  കൂടുതൽ ജനകീയവത്കരിക്കുകയും ജനങ്ങളുടെ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുന്ന സംഘടയായി ഫോമയെ മാറ്റുകയുമാണ് ലക്ഷ്യമെന്ന് തന്റെ മറുപടി പ്രസംഗത്തിൽ ജോൺ  സി വർഗീസ് അഭിപ്രായപ്പെട്ടു .
ഫോമക്ക് പുതിയ ഉണർവ്വും ആവേശവും പകർന്നു നൽകുവാനും മികവുറ്റ  ഒരു നേത്രിത്തത്തിനും  ജോൺ  സി വർഗീസിന്റെ   വിജയം അത്യന്താപേക്ഷിതമാണെന്ന്, ഇതിനോടകംതന്നെ  ഫോമയുടെ  മിക്ക അംഗ സംഘടനകളും   ജോൺ  സി വർഗീസിന് പിന്തുണ അറിയിച്ചിട്ടുണ്ടന്നും വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ  മുൻ പ്രസിഡന്റ്മാരായ  തോമസ് കോശി , ജെ. മാത്യൂസ്,എ .വി .വർഗീസ്   ,രത്‌നമ്മ രാജൻ  , പ്രസിഡന്റ്   ടെറൻസൺ തോമസ് , സെക്രട്ടറി ആന്റോ വർക്കി, ട്രഷറർ ബിപിൻ ദിവാകരൻ , വൈസ് പ്രസിഡന്റ് ഷായിനി ഷാജൻ, ജോയിന്റ് സെക്രട്ടറി ലിജോ ജോൺ എന്നിവർ അറിയിച്ചു .
Top