താലിബാനെ അംഗീകരിക്കില്ലെന്ന് യൂറോപ്യൻ യൂണിയൻ; ലോകരാജ്യങ്ങളുടെ പിന്തുണ നേടാനുള്ള താലിബാൻ നീക്കത്തിന് തിരിച്ചടി

ജനീവ : ലോകരാജ്യങ്ങളുടെ പിന്തുണ നേടാനുള്ള താലിബാൻ നീക്കത്തിന് തിരിച്ചടി.താലിബാനെ അം​ഗീകരിക്കാൻ തയ്യാറല്ലെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി . ചൈന, റഷ്യ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ താലിബാനുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ഇ.യുവിന്റെ നിർണായക നീക്കം. അതേസമയം യുദ്ധം കാരണം അഭയാർത്ഥികളായവരെ സഹായിക്കുമെന്നും ഇ.യു വ്യക്തമാക്കി. അഫ്​ഗാൻ അഭയാർത്ഥികളുടെ സംരക്ഷണത്തിന് വേണ്ടി സാധ്യമായതെല്ലാം ചെയ്യും അവരുടെ പുനരധിവാസത്തിന് സാമ്പത്തിക സഹായം നൽകുമെന്നും യൂറോപ്യൻ യൂണിയൻ അറിയിച്ചു.

ചെെനയുടെയും റഷ്യയുടെയും പിന്തുണ ലഭിച്ചതോടെ കൂടുതൽ ലോക രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് താലിബാൻ. അതുവഴി അന്താരാഷ്ട്ര തലത്തിൽ കൂടുതൽ പിന്തുണ നേടാനും താലിബാൻ ലക്ഷ്യമിടുന്നുണ്ട്. എന്നാൽ യൂറോപ്യൻ യൂണിയൻ പിന്തുണ നൽകില്ലെന്ന് രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതോടെ ഈ നീക്കങ്ങൾ തിരിച്ചടിയാവും. മനുഷ്യാവകാശങ്ങളുടെ കാര്യത്തിൽ വളരെ അപകടകരമായ മുഖമാണ് താലിബാനുള്ളതെന്നാണ് ഇ.യു നിരീക്ഷിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താലിബാനുമായി ചര്‍ച്ചക്കില്ലെന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. കൂടുതല്‍ രാജ്യങ്ങളുമായി ബന്ധമുണ്ടാക്കാന്‍ താലിബാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇ.യുവിന്റെ പുതിയ തീരുമാനം. വളരെ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇ.യു തീരുമാനം. മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ വളരെ അപകടകരമായ മുഖമാണ് താലിബാനുള്ളത്. അത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ നടത്തുന്ന ഏതെങ്കിലും വാഗ്ദാനങ്ങളുടെ പേരില്‍ അവരെ വിശ്വസിക്കാനാവില്ലെന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി.

മെയ് ഒന്നിന് അമേരിക്ക സൈന്യത്തെ പിൻവലിക്കാൻ തുടങ്ങിയതുമുതൽ അഫ്ഗാനിസ്ഥാനിൽ നിരവധി ഭീകരാക്രമണങ്ങൾ താലിബാൻ നടത്തിയിരുന്നു. യു എസ് ഇതിനകം തന്നെ തങ്ങളുടെ സൈന്യത്തിന്റെ ഭൂരിഭാഗവും പിൻവലിക്കുകയും ഏകദേശം രണ്ട് പതിറ്റാണ്ട് അവസാനിച്ച് ഓഗസ്റ്റ് 31 നകം ഡ്രോഡൗൺ പൂർത്തിയാക്കാൻ ശ്രമിക്കുകയും ചെയ്തു.

2001 ൽ യുഎസ് നേതൃത്വത്തിലുള്ള സൈന്യം താലിബാനെ അധികാരത്തിൽ നിന്ന് പുറത്താക്കി. എന്നാൽ ഇപ്പോൾ, യുഎസ് സൈന്യത്തെ പിൻവലിച്ചതോടെ, താലിബാൻ കാബൂളിൽ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനിക്ക് നാടുവിടേണ്ടി വരികയും ചെയ്തു.’കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാബൂളിലെ സുരക്ഷാ സ്ഥിതി ഗണ്യമായി മോശമായിക്കൊണ്ടിരിക്കുകയാണ്. നമ്മൾ സംസാരിക്കുമ്പോഴും അത് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്, ‘- വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി  പറഞ്ഞു.

പരസ്പര വികസനം, വിദ്യാഭ്യാസം, ജനങ്ങൾക്കിടയിൽ ഉദ്യമങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യയുടെ പങ്കാളികളായ നിരവധി അഫ്ഗാനികൾ ഉണ്ടെന്നും ഇന്ത്യ അവർക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.സ്ഥിതിഗതികൾ വഷളാകുന്നതിനിടയിൽ, ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനുള്ള അപേക്ഷകൾ വേഗത്തിലാക്കാൻ കേന്ദ്രം ഒരു പുതിയ വിഭാഗം ഇലക്ട്രോണിക് വിസ-‘ഇ-എമർജൻസി എക്സ്-മിസ്ക് വിസ’ അവതരിപ്പിച്ചു. അഫ്ഗാനികളെ മുമ്പ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും ശാരീരികമായി എംബസിയിൽ ഹാജരാകേണ്ടതുണ്ടെന്നും വൃത്തങ്ങൾ ന്യൂസ് 18 നോട് പറഞ്ഞു. എന്നാൽ ഇപ്പോൾ, കാബൂളിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ-എംബസിയും പൂട്ടിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇ-വിസ അനുവദിക്കാനുള്ള തീരുമാനം എടുത്തിട്ടുള്ളത്.

താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തിരിക്കുന്നുവെന്നത് ലോകത്തിന്റെ മറ്റു പലഭാഗങ്ങളിലും മോശം വാർത്തയായിരിക്കാം. എന്നാൽ, മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് താലിബാന് എല്ലാ പിന്തുണയും നൽകുന്നതായിട്ടാണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ആയിരക്കണക്കിന് അഫ്ഗാൻ പൗരന്മാരാണ് തിങ്കളാഴ്ച തങ്ങലുടെ രാജ്യത്ത് നിന്ന് ജീവനും കൊണ്ട് രക്ഷപ്പെടാൻ ആഗ്രഹിച്ചത്. അവരിൽ ചിലര്‍ വിമാനത്താവളത്തിലേക്ക് എത്തുകയും അമേരിക്കൻ മിലിട്ടറി ജെറ്റിൽ ഇടം പിടിച്ചെടുക്കുകയും ചെയ്തു. ഇപ്രകാരം വിമാനത്തിൽ പറ്റിപ്പിടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചവരിൽ ഏഴ് പേരാണ് ഉയർന്നുപൊങ്ങിയ വിമാനത്തിൽ നിന്ന് താഴെവീണ് കൊല്ലപ്പെട്ടത്.

അഫ്ഗാനിസ്ഥാനിലെ പാശ്ചാത്യ പിന്തുണയുള്ള സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ ഒരാഴ്ചയിലധികം സമയമെടുത്തു നടത്തിയ മിന്നല്‍ സമാനമായ മുന്നേറ്റത്തിന് ശേഷം താലിബാൻ ഭരണം പിടിച്ചെടുത്തതോടെ രാജ്യത്തുനിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടായിരുന്നു. മറ്റു ക്രൂരകൃത്യങ്ങളൊന്നും റിപ്പോർട്ടുചെയ്തില്ലെങ്കിലും ഈ വിമതര്‍ ജയിലുകൾ ശൂന്യമാക്കുകയും ആയുധപ്പുരകളെ കൊള്ളയടിക്കുകയും ചെയ്തതിനാൽ പലരും വീട്ടിൽ തന്നെ തുടരുകയും ഭാവിയെയോർത്ത് ആശങ്കാകുലരാവുകയും ചെയ്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12 രാജ്യങ്ങൾ ഈ ഭരണം പിടിച്ചെടുക്കലിനെ അപലപിക്കുകയും ‘ബലപ്രയോഗത്തിലൂടെ’ രൂപീകരിച്ച ഒരു ഗവൺമെന്റിനെ അംഗീകരിക്കില്ലെന്ന് പറഞ്ഞ് ഒരു ഉടമ്പടിയിൽ ഒപ്പിടുകയും ചെയ്തപ്പോൾ, മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് താലിബാനെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. ഇൻസൈഡറിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, മുൻ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് താലിബാനെ ‘സമർത്ഥർ’ എന്നും ‘മികച്ച പോരാളികൾ’ എന്നുവിളിച്ച് പ്രശംസിക്കുകയുമുണ്ടായി.

“താലിബാൻ നല്ല പോരാളികളാണ്‌, മികച്ച പോരാളികളെന്ന് ഞാൻ നിങ്ങളോട് പറയും. അതിനുള്ള അംഗീകാരം നിങ്ങൾ അവർക്ക് നൽകണം. ആയിരം വർഷമായി അവർ പോരാടുകയാണ്. വാസ്തവത്തില്‍ അവർ യുദ്ധം ചെയ്യുകയാണ്, ”ട്രംപ് ആഗസ്റ്റ് 17 ന് ഫോക്സ് ന്യൂസിൽ പറഞ്ഞതായി ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു. “താലിബാൻ വിമാനത്താവളം വളഞ്ഞിരിക്കുകയാണ്. അവർ നമ്മളോട് മാന്യമായി പെരുമാറുമോ എന്ന് ആർക്കറിയാം? അവർ മിടുക്കരാണെങ്കിൽ ഒരു സുപ്രഭാതത്തിൽ അവർ അപ്രകാരം ചെയ്തിട്ട് അങ്ങനെ പറയുമായിരിക്കാം. അതെ അവര്‍ മിടുക്കരാണ്. അവർ അമേരിക്കക്കാരെ പുറത്താക്കണം,” ട്രംപ് കൂട്ടിച്ചേർത്തു.

 

Top