സ്വന്തം ലേഖകൻ
ഡബ്ലിൻ: ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളിൽ നിന്നും അയർലൻഡിലും യൂറോപ്യൻ യൂണിയനിലുമെത്തി തട്ടിപ്പു നടത്തുന്ന സംഘങ്ങൾ വ്യാപകമാകുന്നതായി റിപ്പോർട്ട്. യൂറോപ്യൻ എക്കണോമിക് ഏരിയയ്ക്ക് പുറത്തുള്ള യുകെ പൗരന്മാരുടെ ബന്ധുക്കൾക്ക് വ്യാജരേഖകളുണ്ടാക്കിനൽകുക വഴി കോടിക്കണക്കിന് പണം തട്ടിപ്പുകാർ ഉണ്ടാക്കുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ബിബിസി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇമിഗ്രേഷൻ അഡൈ്വസർമാർ, വക്കീലന്മാർ, അക്കൗണ്ടന്റുകൾ എന്നിവരെല്ലാം തട്ടിപ്പിൽ പങ്കാളികളാണ്. 25,000 പൗണ്ട് വരെ ഒരാളുടെ രേഖകൾ ശരിയാക്കിയെടുക്കാൻ നൽകുന്നുണ്ട്. ഇതു കൂടാതെ രാജ്യത്തെ സോഷ്യൽ വെൽഫയർ വഴിയുള്ള നിരവധി ആനുകൂല്യങ്ങളും ഇവർ തട്ടിയെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ഇയു അംഗരാജ്യത്തിൽ നിന്നല്ലാത്ത ഒരാൾ ഇയുവിൽ ജോലി ചെയ്തതിന്റെയും ശമ്പളം വാങ്ങിയതിന്റെയും, ബാങ്ക് അക്കൗണ്ട്, ടാക്‌സ് എന്നിവയുടെയുമെല്ലാം രേഖകൾ വ്യാജമായി കെട്ടിച്ചമയ്ക്കാൻ ഇവർ സഹായിക്കുന്നു. ഇതോടെ ഇവർക്ക് ഇയുവിൽ സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. ഉദാഹരണത്തിന് ഒരാൾ ഏറെക്കാലമായി അയർലണ്ടിൽ ജോലി ചെയ്ത് ജീവിച്ചതായാണ് ഒരു വ്യാജരേഖ ഉണ്ടാക്കിയിരിക്കുന്നത്. സമൂഹത്തിലെ മാന്യരെന്ന് കരുതുന്നവർ തന്നെയാണ് തട്ടിപ്പുകൾക്ക് സഹായം നൽകുന്നത്. ഇത് വളരുന്ന ഒരു വ്യവസായമായി മാറിക്കൊണ്ട്രിക്കുകയാണെന്ന് യുകെ ഇമിഗ്രേഷൻ മിനിസ്റ്റർ റോബർട്ട് ഗുഡ്വിൽ പറഞ്ഞു. പിടിക്കപ്പെടുന്നവരെ 10 വർഷം വരെ യുകെയിൽ കടക്കുന്നത് ബാൻ ചെയ്യാനാണ് തീരുമാനം.
അയർലണ്ടിലും ഇതേ രീതിയിൽ താമസിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ് എന്നാണ് ജസ്റ്റീസ് വകുപ്പ് നൽകുന്ന സൂചനകൾ.പാക്കിസ്ഥാൻ,ബംഗഌദേശ് എന്നി രാജ്യങ്ങളിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നും എത്തുന്ന നൂറുകണക്കിന് പേർ വ്യാജ രേഖയുടെ ബലത്തിലാണ് അയർലണ്ടിൽ പ്രവേശിക്കുന്നത് എന്നാണ് ഡിപ്പാർട്ട്‌മെന്റ് വൃത്തങ്ങൾ തന്നെ നൽകുന്ന വിവരം.
സ്റ്റുഡന്റ് വിസയിൽ പ്രവേശിക്കുന്നവരിൽ കൂടുതലും ഡബ്ലിനിൽ ആദ്യമായി എത്തുമ്പോൾ കാര്യമായ പരിശോധനകൾ ഒന്നുമില്ലാതെയാണ് പ്രവേശനം നൽകുന്നതെന്ന് ആരോപണമുണ്ട്.പുനരന്വേഷണത്തിൽ ഇവർ കുറ്റക്കാരാണെന്ന് കണ്ടു പിടിച്ചാലും ഗാർഡ കാർഡ് പോലും കൈപ്പറ്റാതെ രാജ്യത്ത് തുടരുന്ന ഇവരെ അധികൃതർക്ക് കണ്ടെത്താനും ആവുന്നില്ലത്രേ. ബ്രിട്ടനിൽ നിന്നും,സൈപ്രസിൽ നിന്നും,അയർലണ്ടിൽ വന്നു താമസിക്കുന്ന നിരവധി അനധികൃത കുടിയേറ്റക്കാരുണ്ടെന്നാണ് അധികൃതരുടെ തന്നെ വെളിപ്പെടുത്തൽ.