എട്ടു വയസുകാരന്റെ വെടിയേറ്റ രണ്ടു കുട്ടികളിൽ ഒരാൾ മരിച്ചു

പി.പി ചെറിയാൻ
ഫ്‌ളോറിഡ (ജാക്ക്‌സൺവില്ല): വീട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നു കുട്ടികളിൽ എട്ടുവയസുകാരനു ലഭിച്ച തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടി അഞ്ചു വയസുകാരിയായ സഹോദരി മരിക്കുകയും നാലു വയസുള്ള സഹോദരനു നിസാരമായി പരുക്കേൽക്കുകയും ചെയ്തു.
serinity
ലിങ്കൺ കോർട്ട് റൂഡ് വെൽട്ട് ഗാർഡൻസ് അപ്പാർട്ട്‌മെന്റിൽ ഫെബ്രുവരി നാലിനായിരുന്നു സംഭവം. ഉച്ചയ്ക്കു ശേഷം കുട്ടികൾ കളിക്കുന്നതിനിടെ കയ്യിൽക്കിട്ട തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. കുട്ടികളുടെ മാതാവിന്റെ കാമുകന്റേതായിരുന്നു തോക്ക്. സംഭവം നടക്കുമ്പോൾ വീട്ടിൽ കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്.
serinty
സംഭവത്തെ തുടർന്നു തോക്കിന്റെ ഉടമയായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികൾക്കു പെട്ടന്ന് ലഭിക്കാവുന്ന സ്ഥാനത്താണ് തോക്ക് സൂക്ഷിച്ചിരുന്നതെന്നു ജാക്ക്‌സൺ വില്ല ഷെറീഫ് പൊലീസ് ചീഫ് ക്രിസ് ബട്ട്‌ലർ പഞ്ഞു.
gun
മാതാപിതാക്കളുടെ അശ്രദ്ധമൂലം കുട്ടികൾ തോക്കെടുത്തു കളിച്ചു അബന്ദത്തിൽ വെടിയേറ്റു മരിക്കുന്ന സഭവങ്ങൾ ഇതിനു മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് ചീഫ് പറഞ്ഞു.
Top