ടെക്‌സസിൽ ഫ് ളൂ പടരുന്നു

പി.പി ചെറിയാൻ
ഓസ്റ്റിൻ: ടെക്‌സസ് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഫഌ അതിവേഗം പടർന്നു പിടിക്കുന്നതായി സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അധികൃതർ മുന്നറിയിപ്പു നൽകി.
നോർത്ത് ടെക്‌സസിൽ എബി ഫഌ പരിശോധനയിൽ കണ്ടെത്തിയിട്ടു ഔട്ട്‌പേഷ്യന്റ് വിഭാഗത്തിൽ ഫഌ ലക്ഷണങ്ങളുമായി എത്തുന്ന രോഗികളുടെ എണ്ണം ദിവസം തോറും വർധിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ വെളിപ്പെടുത്തുന്നു.
ടെക്‌സസ് ഉൾപ്പെടെ 28 സംസ്ഥാനങ്ങളിലും ന്യൂയോർക്ക് സിറ്റിയിലും ഇൻ ഫഌവൻസ രോഗി വ്യാപകമാകുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്ന സാധാരണ വർഷങ്ങളിൽ ഫെബ്രുവരി മാസം കണ്ടു വരാറുള്ള രോഗികളുടെ എണ്ണത്തേക്കാൾ വളരെ അധികമാണ് 2017 ൽ ഉണ്ടായിട്ടുളളത്.
പനി, ശരീര വേദന തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടനെ ഡോക്ടറുടെ ഉപദേശ തേടണമെന്ന കർശനമായ രോഗ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
Top