ചെറുവിമാനം തകർന്ന് ജോസഫ് ഐസക്ക് അന്തരിച്ചു.

സൗത്ത് ഫ്ലോറിഡ : ചെറുവിമാനം തകർന്ന് ഗുരുതരമായ പരിക്കുകളോടെ ഒരു മാസമായി മയാമി ജാക്‌സൺ മെമ്മോറിയൽ ഹോസ്പിറ്റലിലെ ട്രോമാ കെയറിൽ തീവ്രപരിചരണത്തിലായിരുന്ന കോറൽ സ്‌പ്രിങ്‌സ് നിവാസി മൂവാറ്റുപുഴ മേപ്പുറത്ത് ജോസഫ് ഐസക്ക് (41) അന്തരിച്ചു. ഇക്കഴിഞ്ഞ ഡിസംബർ 17 നാണ് ജോസഫും രണ്ടു കുട്ടികളും ഉൾപ്പെടെ നാലു പേർ സഞ്ചരിച്ച ചെറുവിമാനം പെംബ്രോക് പൈൻസിൽ തകർന്ന് വീണത്. കുട്ടികൾ രണ്ടു പേരും പരിക്കുകളോടെ രക്ഷപെടുകയും ആശുപത്രിയിൽ നിന്നും ചികിത്സകൾ പൂർത്തിയാക്കി ഡിസ്ചാർജ് ചെയ്തു വീട്ടിലെത്തുകയും ചെയ്തു .

Top