ശ്രീകുമാർ ഉണ്ണിത്താൻ
ഫൊക്കാന കേരളാ കൺവൻഷന്റെ കോർഡിനേറ്റർആയി പോൾ കറുകപ്പള്ളിയെയും ,കോകോർഡിനേറ്റർആയി ഡോ. മാമ്മൻ സി ജേക്കബിനേയും തെരഞ്ഞടുത്തതായി പ്രസിഡന്റ് തമ്പി ചാക്കോയും സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പും അറിയിച്ചു.അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കൺ വൻഷൻ മെയ് മാസം ഇരുപത്തിയേഴിനു കേരളത്തിലെ ഏറ്റവും പുതിയ റിസോർട്ടിൽ ഒന്നായ ആലപ്പുഴ ലെക് പാലസ് റിസോർട്ടിൽ നടത്തുന്നതാണ്.രാഷ്ട്രീയ,സാമൂഹ്യ ,സാംസ്‌കാരിക രംഗത്തെ പ്രഗത്ഭരായ വ്യക്തികളെ പങ്കെടുപ്പിച്ചായിരിക്കും ഫൊക്കാന കേരളാ കൺവൻഷൻ നടത്തുന്നത് .ഫൊക്കാന കേരളാ കൺവൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.ഫൊക്കാനയുടെ പ്രവർത്തനങ്ങൾ അമേരിക്കയിൽ മാത്രമല്ല കേരളത്തിലും വളരെ ഭംഗിയായി നടന്നു വരുന്നു എന്നതു എല്ലാ അമേരിക്കൻ മലയാളികൾക്ക് അഭിമാനിക്കാനുള്ള വസ്തുതയാണ്.
ഫൊക്കാനയുടെ ആദ്യകാലംമുതലുള്ള സജീവ പ്രവർത്തകനാണു പോൾ കറുകപ്പള്ളിൽ.ഫൊക്കാനായുടെ പ്രതിസന്ധി ഘട്ടങ്ങൾക്കിടയിൽ വീറും വാശിയോടെയും സംഘടനയെ നയിച്ചയാൾ. പൊതുജനമാണ് ഒരു പൊതുപ്രവർത്തകന്റെ സർവ്വസ്വമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. 1983 ൽ സ്ഥാപിതമായ അമേരിക്കൻ മലയാളിയുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ സ്ഥാപക അംഗം മുതൽ ഇപ്പോൾ എത്തിനിൽക്കുന്ന ഫൗണ്ടേഷൻ ചെയർമാൻ വരെയുള്ള പദവികൾ നൂറു ശതമാനം ആത്മാർത്ഥയോടെയാണ് ഇദ്ദേഹം നിർവ്വഹിച്ചിട്ടുള്ളത്. ഫൊക്കാനായുടെ ചരിത്രത്തിലാദ്യമായി തുടർച്ചയായി നാല് വർഷം ഫൊക്കാനാ പ്രസിഡന്റായിരുന്നു. മുന്ന് തവണ ട്രസ്റ്റിബോർഡ് ചെയർമാൻ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്.എൻഎഫ്‌ഐയുടെ ഡയറക്ടറർ ബോർഡ് അംഗം, ഇന്ത്യൻ അമേരിക്കൻ പൊളിറ്റിക്കൽ ഫോറം പ്രസിഡന്റ്, ഓർത്തഡോക്‌സ് സഭ മാനേജിങ്ങ് കമ്മറ്റി മെമ്പർ, ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന്റെ അമേരിക്കൻ സംഘടനാ പ്രവർത്തകൻ, തുടങ്ങി നിരവധി പദവികളിൽ ഇപ്പോൾ സജീവം.
ഹഡ്‌സൺവാലി അസോസിയേഷൻ പ്രസിഡന്റ് ആയും ,കേരളം സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിന്റെ പ്രസിഡന്റ്മും ആയിരുന്നു. 1983 മുതൽ കേരളത്തിൽ ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവം. ഫൊക്കാന പ്രസിഡന്റായി പ്രവർത്തിച്ചപ്പോഴും ജീവകാരുണ്യ പ്രവർത്തനങ്ങൾ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലായി സംഘടിപ്പിച്ചു. ഏറ്റെടുക്കുന്ന പദവികൾ നൂറു ശതമാനം ആത്മാർത്ഥയോടെയാണ് ഇദ്ദേഹം നിർവ്വഹിച്ചിട്ടുള്ളത്.
ഹഡ്‌സൺവാലി അസോസിയേഷൻ പ്രസിഡന്റ് ആയും ,കേരളം സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിന്റെ പ്രസിഡന്റ്മും ആയിരുന്നു. 1983 മുതൽ കേരളത്തിൽ ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവം. ഫൊക്കാന പ്രസിഡന്റായി പ്രവർത്തിച്ചപ്പോഴും ജീവകാരുണ്യ പ്രവർത്തനങ്ങൾ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലായി സംഘടിപ്പിച്ചു. ഏറ്റെടുക്കുന്ന പദവികൾ നൂറു ശതമാനം ആത്മാർത്ഥയോടെയാണ് ഇദ്ദേഹം നിർവ്വഹിച്ചിട്ടുള്ളത്.
ഔദ്യോഗിക ജീവിതത്തിലും സംഘടനാതലത്തിലും ധാർമ്മികബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിച്ച് തന്റെ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ഡോ. മാമ്മൻ സി ജേക്കബ് . അധികാരം, വ്യക്തി താല്പര്യം എന്നീ ഘടകങ്ങളിൽ ശ്രദ്ധയില്ലാതെ പ്രവർത്തിക്കുന്ന ആത്മാർത്ഥത കൈമുതലായ ഒരു പ്രവർത്തകൻ ആണ് അദ്ദേഹം . 1996 1998 വരെ ഫൊക്കാന സെക്രട്ടറി ആയി. അന്നാണ് ഫൊക്കാന നടത്തിയ ഏറ്റവും വലിയ കൺവൻഷൻആയ റോചെസ്റ്റർ കൺവൻഷൻ ചരിത്രവിജയം ആക്കിയത് . നാലുവർഷം ട്രസ്റ്റിബോർഡ് മെമ്പർആയും, ഇലക്ഷൻ കമ്മീഷണർ തുടങ്ങി ഫൊക്കാനായുടെ വിവിധ പദവികൾ അദ്ദേഹത്തെ തേടിയെത്തി. 2016 ലെ ഇലക്ഷൻ സമയത്തു നടക്കതെവന്നപ്പോൾ മുൻപ്രസിഡൻറ്മാരെ ഉൾപ്പെടുത്തി ഉണ്ടാക്കിയ കമ്മറ്റിയുടെ ചുക്കാൻ പിടിച്ചതും ഡോ.മാമ്മൻ സി ജേക്കബ് ആയിരുന്നു . ഓവർസീസ് കോൺഗ്രസ് നാഷണൽ വൈസ് പ്രസിഡന്റ്, മാർത്തോമ്മ സഭയുടെ പ്രതിനിധി മണ്ഡലഅഗം ഉൾപ്പെടെ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഏറ്റെടുക്കുന്ന കർമ്മപരിപാടികൾ ആത്മാർത്ഥതയോടെ കർമ്മപഥത്തിലെത്തിക്കുകയും ഭംഗിയാക്കുക എന്ന കർത്തവ്യo അദ്ദേഹം എന്നും നിറവേറ്റിയിട്ടുണ്ട്.
ചാരിറ്റിക്ക് മുൻതൂക്കം നൽകിക്കൊണ്ടുള്ള പ്രവർത്തനവുമായി മുന്നോട്ടു പോകുവാൻ ഫൊക്കാനാ എന്നും ശ്രമികരുണ്ട്. ഈ വർഷത്തെ കേരളാ കൺവൻഷനിൽ പരമാവധി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുവാനും, പാവപ്പെട്ടവരേയും സാധാരണക്കാരേയും സഹായിക്കുവാനും ഉള്ള പദ്ധിതികളുമായി മുന്നോട്ട് പോകുവാനും തീരുമാനിച്ചതായി പോൾ കറുകപ്പള്ളിലും , മാമ്മൻ സി ജേക്കബും അറിയിച്ചു . പുത്തൻ പുതിയ ആശയങ്ങളുമയി തന്നെ ആയിരികും ഇതവണയും ഫൊക്കാനാ ജനങ്ങളിലെക് എത്തുന്നത്.


