ഫൊക്കാനയുടെ ജനൽ  കൺവൻഷൻ  ഫിലാഡൽഫിയായിൽ പമ്പ അസോസിയേഷൻ ആധിഥേയത്യം  വഹിക്കും

ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂയോർക്  : ഫൊക്കാനയുടെ 2018  നടക്കുന്ന ജനൽ  കൺവൻഷൻ  ഫിലാഡൽഫിയായിലെ  സാമൂഹ്യസാംസ്‌ക്കാരിക രംഗങ്ങളിൽ അനേകവർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള പമ്പ അസോസിയേഷൻ ആധിഥേയത്യം  വഹിക്കുമെന്നു ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു.
പൊക്കാനാ  2018 കൺവൻഷൻ ആഘോഷമാക്കുവാനുള്ള തയ്യാറെടുപ്പിലാണ്  പുതിയ പ്രസിഡന്റ് ആയി  തെരെഞ്ഞുടുക്കപ്പെട്ട  തമ്പി ചാക്കോ.  ‘സൗമ്യനായ പോരാളി’ എന്നു വിശേഷിപ്പാക്കുന്ന പ്രസിഡന്റിന്റെ നേതൃത്വത്തിലാകട്ടെ വ്യക്തിപ്രഭാവവും, സംഘടനാ പ്രവർത്തവും കൊണ്ട് തങ്ങളുടെ കഴിവ് തെളിയിച്ച ഒരു  കൂട്ടം  പ്രതിഭകളും. സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പാകട്ടെ ഫൊക്കാനയുടെ ആരംഭകാലം മുതൽ ഫൊക്കാനയുടെ വളർച്ചയ്ക്ക് അഹോരാത്രം പണിയെടുത്ത സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലയിൽ ശ്രദ്ധേയൻ.
അമേരിക്കൻ മണ്ണിൽ ഇനി ഫൊക്കാനയുടെ വേരുകൾ പടർത്തുക എന്ന ദൗത്യമാണ്  തമ്പി ചാക്കോ, ഫിലിപ്പോസ് ഫിലിപ്പ് ടീമിനുള്ളത്. വിവിധ ലക്ഷ്യങ്ങളും പ്രവർത്തന ശൈലിയും അവലംബിക്കുന്ന നൂറോളം വരുന്ന അമേരിക്കൻ മലയാളി സംഘടനകളെ കോർത്തിണക്കുവാൻ ഫൊക്കാനക്കു കഴിയേണ്ടതായുണ്ട്. പ്രവാസിയുടെ പ്രതീക്ഷിക്കൊത്ത്, അവരുടെ സാംസ്‌ക്കാരികസാമ്പത്തിക വളർച്ചക്ക് നിമിത്തമാകുന്ന സംഘടനയായി ഫൊക്കാന വളരേണ്ടതുണ്ട്. അംഗസംഘടനകൾക്ക് ആശയും ആവേശവുമായി ഫൊക്കാന ഉയരേണ്ടതുണ്ട്. പ്രവാസിയുടെ വിശ്വാസവും വിധേയത്വവും അരക്കിട്ടുറപ്പിക്കുവാൻ പ്രവർത്തന മാമൂലുകളും ലക്ഷ്യങ്ങളും കാലോലിചിതമായി പരിഷ്‌ക്കരിക്കേണ്ടതുണ്ട്. സത്യസന്ധത, പരസ്പര ബഹുമാനം, ജനാധിപത്യ രീതികൾ, സുതാര്യത, തുടങ്ങി നിരവധിയാണ് കാത്തുസൂക്ഷിക്കേണ്ട സംഘടനാ മൂല്യങ്ങൾ. ഫൊക്കാനയുടെ വളർച്ചയെ കാലാകാലങ്ങളിൽ സഹായിച്ച മുൻകാല പ്രവർത്തകരെ തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്.വ്യക്തിപ്രഭാവത്തിലും, താൻ പ്രധാനിത്വത്തിലും സ്വജന പക്ഷത്തിലും അധിഷ്ഠിതമല്ലാത്ത ഒരു നേതൃത്വശൈലി കരുപ്പിടിപ്പിക്കേണ്ടതുണ്ട്. വരും തലമുറയെ മലയാളി സംസ്‌ക്കാരത്തെ ബോധവൽക്കരിക്കാനും സംഘടനയിലേക്ക് ആകർഷിക്കുവാനും ശ്രമിക്കേണ്ടതുണ്ട്. മുഖ്യധാര രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുവാൻ പ്രവാസികളെ പ്രാപ്തരാക്കുവാനും പ്രോത്സാഹിപ്പിക്കുവാനും മുൻകൈയ്യെടുക്കണംഇങ്ങിനെ നിരവധിയാണ്, ലോകമലയാളിക്ക് മുഴുവനും മാതൃകയായ ഫൊക്കാന നേരിടുന്ന വെല്ലുവിളികൾ.
ആലപ്പുഴ  അരങ്ങേറുന്ന മലയാളിസംഗമം ഫൊക്കാനയുടെ ജൈത്രയാത്രയിലെ മറ്റൊരു നാഴികക്കല്ലാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രവാസി ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുവാനും, പ്രശ്‌നങ്ങൾ സംവാദിക്കുവാനും, പ്രതിവിധിയിലേക്കെത്തി നോക്കാനും ഈ സമ്മേളനം വേദിയാകട്ടെ. ലോകമലയാളിക്ക് മുഴുവനും മാതൃകയായി, പ്രതീക്ഷയായി ഫൊക്കാന ഉയരങ്ങളിലേക്ക് കുതിച്ചുയരുവാൻ ആലപ്പുഴ അനുഗ്രഹിക്കട്ടെ.
അതിലുപരി ഫൊക്കാനാ കേരളാ ഗവൺമെന്റുമായി സഹകരിച്ചു ആരോഗ്യ ടൂറിസം,  ജീവകാരുണ്യ മേഖലകളിൽ വിവിധ സംരംഭങ്ങൾക്കു നേതൃത്വം നൽകും.
Top