ശ്രീകുമാർ ഉണ്ണിത്താൻ
ഇന്ന് ലോക വനിതാദിനം.എല്ലാ വനിതകൾക്കും ഫൊക്കാനയുടെവനിതാദിനശംസകൾ .ലിംഗനീതിയും ലിംഗസമത്വവും എന്നതാണ് ഇത്തവണത്തെ വനിതാ ദിനത്തിന്റെ സന്ദേശം. ലോകമെമ്പാടും വിവിധ പരിപാടികളാണ് ഇന്ന് സംഘടിപ്പിച്ചിരിക്കുന്നത്. 1857 മാർച്ച് എട്ടിന് ന്യൂയോർക്കിൽ ഒരു തുണി മില്ലിലെ വനിതാ തൊഴിലാളികൾ തങ്ങളുടെ അവകാശ സംരക്ഷണത്തിനും തുല്യ വേതനത്തിനുമായി മുന്നോട്ട് വരികയും സംഘടിച്ച് സമരം നടത്തുകയും ചെയ്തു. ഈ പ്രക്ഷോഭമാണ് വനിതാ ദിനത്തിന് തുടക്കമിട്ടത്. പിന്നീട് ഈ പ്രക്ഷോഭ ദിനം ലോകം ഏറ്റെടുത്തു.1910 ൽ കോപ്പൻഹേഗിൽ നടന്ന സമ്മേളനത്തിൽ ലോക വനിതാ ദിനം ആചരിക്കണമെന്ന ആവശ്യമുയർന്നു. അതിന്റെ ഭാഗമായാണ് മാർച്ച് 8 ലോകമെമ്പാടും വനിതാ ദിനമായി ആചരിക്കുന്നത്.ഐക്യരാഷ്ട്രസഭ പുറത്തുവിടുന്ന മുദ്രാവാക്യമാണ് ലോകമൊട്ടാകെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഓരോ അന്താരാഷ്ട്ര വനിതാ ദിനത്തിനും ഓരോ മുദ്രാവാക്യങ്ങളാണ്.
നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ വനിതാ ഫോറത്തിന്റെ പ്രവർത്തനങ്ങൾ പരക്കെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ചിന്തോദ്ദീപകമായ സെമിനാറുകൾക്കും വർക്ക് ഷോപ്പുകൾക്കുമൊക്കെ നേതൃത്വംകൊടുക്കുന്ന വിമൻസ് ഫോറത്തിന് പിന്തുണയുമായി ഫൊക്കാന നേതൃത്വവും പ്രവർത്തിക്കുന്നു. അമേരിക്കയിൽ മലയാളി ഒന്നിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പെത്യകിച്ചു സ്ത്രീകൾ അവർ തികച്ചും ബോധവതിയാണ്. ഐക്യമാണ് നമ്മുടെ ശക്തി. മലയാളി എന്ന നിലയിലുള്ള നമ്മുടെ നല്ലവശങ്ങൾ പുറത്തുകൊണ്ടുവരാൻ സംഘടന ശക്തമാകണം. ഒന്നിച്ചുനിന്നാൽ പല കാര്യങ്ങളും ചെയ്യാം.അതുപോലെ മുഖ്യധാര ഇടപഴകലും ഉണ്ടാവേണ്ടതുണ്ട്. ഏതെങ്കിലും തരത്തിലുള്ള സ്ത്രി വിവേചനം തനിക്ക് ഇതേവരെ അനുഭവപ്പെട്ടിട്ടില്ലെന്നവർ പറഞ്ഞു. എംപ്ലോയീസ് യൂണിയൻ പ്രവർത്തകയായും വളരെ കാലം പ്രവർത്തിച്ചിട്ടുണ്ട് പക്ഷേ ഈ നിലയിൽ പ്രവർത്തിക്കുമ്പോഴുമൊന്നും വിവേചനമൊന്നും കണ്ടിട്ടില്ല. എന്നല്ല എല്ലാവരും അംഗീകരിക്കുന്നതായി തോന്നിയിട്ടുമുണ്ട്.
അമേരിക്കൻ ജീവിതത്തിൽ ഗുണങ്ങൾ ധാരാളം. ദോഷങ്ങളും ഒത്തിരി. പക്ഷെ ഇന്ത്യ വിട്ടുകഴിഞ്ഞാൽ പിന്നെ താരതമ്യം ചെയ്യരുത്. അമേരിക്കയിൽ വന്നാൽ അമേരിക്കകാരൻ ആവുക. അമേരിക്കയുടെ നല്ലവശങ്ങൾ മാത്രം കാണുക. നമുക്കു വേണ്ടുന്ന നല്ല കാര്യങ്ങൾ മാത്രം തെരഞ്ഞടുക്കുക. ഏതു സാഹചര്യത്തിൽ ജീവിച്ചാലും സ്വന്തം സംസ്‌കാരത്തിന്റെ മഹത്വം ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന പ്രവാസികളിൽ പലരും യുവതലമുറയുടെ ജീവിതക്രമവും അവരുടെ സംസ്‌കാരത്തിൽ വരുന്ന മാറ്റവും കണ്ട് അന്ധാളിച്ചു പോകുന്നു. തന്റെ സംസ്‌കാരമാണ് ഏറ്റവും മുന്തിയതും ഉത്തമമെന്നും ചിന്തിക്കുമ്പോൾ മറ്റു സംസ്‌കാരങ്ങളിലെ നന്മ കാണാൻ സാധിക്കാതെ പോകും. കുട്ടികൾ പാശ്ചാത്യ സംസ്‌കാരത്തെ കെട്ടിപ്പുണരാൻ ശ്രമിക്കുമ്പോൾ അസ്വസ്ഥരായി അവരെ ‘അറേഞ്ചഡ് മാര്യേജിന്റെ” ശ്രംഗലയിൽ കൊർത്തിടാൻ തുനിയുമ്പോഴുണ്ടാകുന്ന ദുരന്തവും വിവാഹബന്ധങ്ങളുടെ തകർച്ചയും കണ്ടാലും മതാപിതാക്കൾക്ക് കൂറ് സ്വന്തം സംബ്രദായത്തൊടു തന്നെ. ഏത് സംസ്‌കാരത്തിൽ വളർന്നാലും അവർ നല്ല പൗരന്മാരായി വളരണം എന്നതാണ് ഫൊക്കാനാ വനിതാ ഫോറത്തിന്റെ അഭിപ്രായമെന്ന് വിമൻസ് ഫോറം ദേശിയ ചെയർപേഴ്‌സൺ ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.ഇനിയും യുവതികൾ അമേരിക്കൻ സാംസ്‌കാരിക രാഷ്ട്രീയ മേഖലയ്ക്ക് സംഭാവന നല്കുവാൻ വേണ്ടതെല്ലാം ചെയ്യുമെന്നു അവർ അറിയിച്ചു.
ഇങ്ങനെയൊക്കെയെങ്കിലും വനിതകൾക്ക് മലയാളി സമൂഹത്തിലും വീട്ടിലും അർഹിക്കുന്ന അംഗീകാരം കിട്ടുന്നില്ലെന്നവർ പറയുന്നു. പല വീടുകളിലും വനിതകളാണ് കൂടുതൽ സമ്പാദിക്കുന്നതും. എന്നാലും അവർക്ക് അംഗീകാരമോ അവകാശമോ ഇല്ല, ഇത് മാറേണ്ടുന്ന സമയം അതിക്രമിച്ചു എന്നും ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.


