കൊറോണ ബാധിതർക്ക് വേണ്ടി ഇറ്റലിയിൽ സംഭാവന റോഡിൽ വിതറിയിട്ടിരിക്കുന്നു..

കൊറോണ ബാധിതർക്ക് വേണ്ടി ഇറ്റലിയിൽ സംഭാവന റോഡിൽ വിതറിയിട്ടിരിക്കുന്നു എന്ന സത്യവിരുദ്ധ വാർത്തയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് .ചിത്രം സഹിതമാണ് വാർത്ത പ്രചരിച്ചിരുന്നത്. ഈ വാർത്തയുടെ വാസ്തവം എന്താണെന്ന് വ്യക്തമാക്കുകയാണ് ഇറ്റലിയിലുള്ള മലയാളി വൈദീകൻ ഫാ. പ്രകാശ് മാത്യു മറ്റത്തിൽ. ഒരു പണിയും ഇല്ലാതെ ഈ കോറോണ കാലത്തു ഇരിക്കുമ്പോൾ ചില കുൽസുതിബുദ്ധിക്കാർ കാണിക്കുന്ന ചില വികൃതികൾ ആയി കണ്ടാൽ മതിയെന്നാണ് വൈദീകൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നത് . ഇറ്റലിയിൽ കൊറോണ ബാധിതർക്ക് സംഭാവന നൽകാൻ ബാങ്ക്‌ അക്കൗണ്ട് സഹിതം എല്ലാ മാധ്യമങ്ങളിലും പ്രദർശിപ്പിക്കുന്നുണ്ട്. നോട്ടു വലിച്ചെറിയാൻ ആരും പറഞ്ഞതായി അറിവില്ലാ. ഇങ്ങനെയുളള ഫേക്ക് ന്യൂസുകൾ ഇറക്കുന്നവരോട് “പറ്റിക്കാൻ വേണ്ടിയാണെങ്കിലും ഇങ്ങനെ ഒന്നും പറയെല്ലെന്നു പറ സാറെ ” എന്നാണ് വൈദീകന്റെ മറുപടി.

ഫാദർ പ്രകാശ് മാത്യു മറ്റത്തിലിന്റെ ഫേസ്ബുക്ക് കുറിപ്പ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

“ഇനി എങ്ങാനും ആരെങ്കിലും പണം വിതറിയാലോ ?”  “കഴിഞ്ഞ കുറച്ചു ദിവസമായി ഇറ്റാലിയൻ നിരത്തിൽ മുഴുവൻ ആൾക്കാർ കൊറോണ ബാധിച്ചവർക്ക് സംഭാവനയായി പണം വിതറി ഇട്ടേക്കുന്നെന്നു കേട്ടല്ലോ അച്ഛാ “എന്ന് ഒരു പാട് പേര് മെസ്സേജ് അയച്ചു ചോദിക്കുന്നുണ്ട്.
എന്റെ മറുപടി ഇതാണ് “കഴിഞ്ഞ 24 ദിവസമായി locked down മൂലം പുറത്തിറങ്ങയിട്ട്. അത് കൊണ്ട് ചാക്കുമായി പോയി വാരാൻ പറ്റിയില്ല”
എങ്കിലും ഒരു കൗതുകത്തോടെ അയച്ചു തന്ന ഫോട്ടോ സൂം ചെയ്തു നോക്കി . നോക്കിയായപ്പോൾ മനസ്സിലായി അത് euro അല്ല . മറ്റേതോ നോട്ടാണെന്ന്‌ .
ഒരു പണിയും ഇല്ലാതെ ഈ കോറോണ കാലത്തു ഇരിക്കുമ്പോൾ ചില കുൽസുഗബുദ്ധിക്കാർ കാണിക്കുന്ന ചില വികൃതികൾ ആയി കണ്ടാൽ മതി .

ഇതെന്റെ അഭിപ്രായത്തിൽ നമ്മുടെ മോഡി യെ പോലെ പാതിരാത്രിൽ നിരോധിച്ച നോട്ട്‌ അകാനേ തരമുള്ളൂ . ഇറ്റലിയിൽ കൊറോണ ബാധിധർക്ക് സംഭാവന നൽകാൻ ബാങ്ക്‌ അക്കൗണ്ട് സഹിതം എല്ലാ മാധ്യമങ്ങളിലും പ്രദര്ശിപ്പിക്കുന്നുണ്ട് . നോട്ടു വലിച്ചെറിയാൻ ആരും പറഞ്ഞതായി അറിവില്ലാ. ഇങ്ങനെയുളള ഫേക്ക് ന്യൂസുകൾ ഇറക്കുന്നവരോട് സുരാജ് വെഞ്ഞാറമ്മൂട് ‘ആക്ഷൻ ഹീറോ ബിജൂ ‘ എന്ന സിനിമയിൽ പറയുന്ന ഒരു ഡയലോഗ് ആണ് പറയാൻ തോന്നുന്നുന്നത് ..
“പറ്റിക്കാൻ വേണ്ടിയാണെങ്കിലും ഇങ്ങനെ ഒന്നും പറയെല്ലെന്നു പറ സാറെ ”
ഇങ്ങനൊക്കെ ആണെങ്കിലും ഒരു ശരാശരി മലയാളിയുടെ കൗതുകം ഉള്ളിലുലുള്ള പോലെ വൈകുന്നേരം പൊലീസ് കാണാതെ ഈ വഴിയിലൂടെ ഒന്ന് പോയി നോക്കണം.
” ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ ”
സ്നേഹപൂർവ്വം
പ്രകാശ്‌ അച്ഛൻ

Top