പാതി നോമ്പ്  ശുശ്രൂഷയും പരി .പാത്രിയർക്കീസ്  ബാവായുടെ മൂന്നാമത് ഓർമ്മയും പെരുന്നാളും  ഗാൾവേ പള്ളിയിൽ

സ്വന്തം ലേഖകൻ
ഗാൾവേ (അയർലണ്ട്)ഗാൾവേ  സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്ൾസ് പള്ളിയിൽ  പാതിനോമ്പ് ശുശ്രൂഷയും കാലം ചെയ്ത പരി .പാത്രിയർക്കീസ്  മോറാൻ മോർ ഇഗ്‌നാത്തിയോസ്  സാക്കാ പ്രഥമൻ ബാവായുടെ മൂന്നാമത് ഓർമ്മപെരുന്നാളും   മാർച്ച് 21  ചൊവ്വാഴ്ച്ച  വൈകിട്ട്  5 മണിക്ക് നടത്തപ്പെടുന്നു .അന്നേദിവസം വി.കുർബാനയ്ക്കു  ഇടുക്കി ,യുകെ ഭദ്രാസനാധിപനും തൂത്തുട്ടി മോർ ഗ്രിഗോറിയൻ  ധ്യാനകേന്ദ്രം ഡയറക്ടറുമായ  നി .വ .ദി ശ്രീ സക്കറിയാസ് മോർ ഫിലക്‌സിനോസ്  മെത്രാപ്പോലീത്ത കാർമ്മികത്വം  വഹിക്കുന്നതാണ് .അമ്പതു നോമ്പ് പകുതി ഭാഗം പിന്നിടുന്നതിനോടനുബന്ധിച്ചാണ്  പാതിനോമ്പ്  ശുശ്രൂഷകൾ നടത്തപ്പെടുന്നത് .അന്നേദിവസം ഗോകുൽത്താ കുരിശു ദേവാലയമധ്യത്തിൽ  നാട്ടുന്നതു ഒരു പ്രധാന ചടങ്ങാണ് .
1980 ഇൽ  പാത്രിയർക്കീസ്  ആയി  വാഴിക്കപ്പെട്ട പരി .ഇഗ്‌നാത്തിയോസ് സാക്കാ പ്രഥമൻ ബാവ 34  വർഷം ആഗോള  സുറിയാനി സഭയെ  മേയിച്ചുഭരിച്ചു  2014  മാർച്ച് 21)O  തീയ്യതി ജർമ്മിനിയിൽ  വെച്ച് കാലംചെയ്ത്  സിറിയയിൽ  മുൻഗാമികളുടെ കബറിടങ്ങളോട്  ചേർന്ന് കബറടക്കപ്പെട്ടു .മലങ്കര സഭയെ  വളരെയധികം  കരുതിയ പരിശുദ്ധ  പാത്രിയർക്കീസ്  ബാവ നാലുപ്രാവശ്യം മലങ്കരയിൽ  സന്ദർശനം  നടത്തുകയും  നിരവധി  ദേവാലയങ്ങൾ  കൂദാശചെയ്യുകയും  ചെയ്തിട്ടുണ്ട് .യാക്കോബായ  സുറിയാനിസഭയുടെ വിശ്വാസികൾക്ക്  വേണ്ടി ബാഹ്യകേരള  ഭദ്രാസനങ്ങൾ  പ്രത്യേകിച്ച് യുകെ ,അയർലണ്ട് ,ഓസ്‌ട്രേലിയ  മുതലായ ഭദ്രാസനങ്ങൾ രൂപീകരിച്ചതും മെത്രാപ്പോലീത്താമാരെ നിയമിച്ചതും പരി .ഇഗ്‌നാത്തിയോസ്  സാക്കാ പ്രഥമൻ പാത്രിയർക്കീസ്  ബാവായുടെ  കാലത്താണ് .പരി .സഭയെ ഇത്രയധികം  വളർച്ചയിലേക്ക് നയിച്ച  പരി .പാത്രിയർക്കീസ് ബാവായോടു    സഭ എക്കാലവും കടപ്പെട്ടിരിക്കുന്നു
Top