സ്വന്തം ലേഖകൻ
ഗതാഗത മേഖലയിൽ ഗാൽവേ അനുഭവിക്കുന്ന ശ്വാസംമുട്ടലിൽ നിന്നും ആശ്വാസം നേടാൻ ഏറ്റവും ഉചിതം ലൈറ്റ് റെയിൽ സംവിധാനമാണെന്ന് പൊതുകാര്യ വക്താക്കളും, ഓട്ടോ മൊബൈൽ അസോസിയേഷനും ഗാൽവേ സിറ്റി ട്രൈബൂണലിനു ഗതാഗത പ്രശ്‌നങ്ങൾ ഉന്നയിച്ച് നൽകിയ പരാതിയിൽ അറിയിച്ചു. പൊതു ഗതാഗതം ഫലപ്രദമാക്കുന്നതോടൊപ്പം ഇൻവെസ്റ്റ്‌മെന്റ് നടത്തുന്ന തുക തിരിച്ചുപിടിക്കാനും കഴിയും.
ഡബ്ലിനേയും മറ്റു യൂറോപ്യൻ സിറ്റികളെയും മാതൃകയാക്കി ഗാൾവേയിൽ ലൈറ്റ് റെയിൽ ആരംഭിച്ചാൽ സിറ്റിയിലെ ഗതാഗത കുരുക്ക് ദീർഘകാല അടിസ്ഥാനത്തിൽ പരിഹരിക്കപ്പെടും. ഒരാൺമോറിൽ നിന്നും ഫെർബോ, തൂം എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ച് ലൈറ്റ് റെയിൽ ആരംഭിക്കാൻ കഴിയും. പാർക്ക് മോറിൽ മാത്രം ജോലിചെയ്യുന്നവർ 6000 ൽ അധികം വരും. ഗതാഗത പ്രശ്‌നങ്ങൾ ജോലിയെയും ബാധിക്കുന്നുണ്ട്. സമയത്ത് എത്തിച്ചേരാൻ കഴിയാതെ ജോലി നഷ്ടമായവരും ഗാൾവേയിൽ കുറവല്ല. യൂറോപ്പിൽ 30 സിറ്റികളിലും, ടൗണുകളിലുമായി ലൈറ്റ് റെയിൽ ഓടുന്നുണ്ട്. ഇവയെല്ലാം ഗാൽവേയെക്കാൾ ചെറുതും ജനസംഖ്യ കുറഞ്ഞതുമായ നഗരങ്ങളാണ്. എങ്കിലും നല്ല രീതിയിൽ ഈ ഗതാഗത സൗകര്യം നിലനിൽക്കുന്നുണ്ട്.