സ്വന്തം ലേഖകൻ
ഡബ്ലിൻ: അയർലണ്ടിലേക്ക് നിയമവിധേയമല്ലാത്ത മാർഗത്തിലൂടെ വന്നെത്തിയവരെ പിടികൂടാൻ ഊർജ്ജിത തിരച്ചിലിന് ഗാർഡ തുടക്കമിട്ടു. രാജ്യത്തെ എം വൺ മോട്ടോർ വഴിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും പിടിയിലായിട്ടുണ്ടെന്ന് ഗാർഡ അറിയിച്ചിരിക്കുകയാണ്. നൈജീരിയ, പാകിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ള 8 പേർ ഇതിനകം പിടിക്കപ്പെട്ടു.
നോർത്തേൺ അയർലണ്ടിന്റെയും ബ്രിട്ടന്റെയും അതിർത്തികളിലൂടെ അയർലണ്ടിലെത്തിച്ചേരുന്ന കുടിയേറ്റക്കാർ രാജ്യത്തെ നിയമ വലയത്തിൽപെടാത്ത രീതിയിലാണ് ജീവിച്ചിരുന്നത്. ലൂത്തിലെ സാൻഡൽക്കിൽ നിന്നും വ്യാജ കുടിയേറ്റക്കാരെ പിടികൂടിയ വാർത്ത രണ്ട് ദിവസങ്ങൾക്ക് മുൻപ് ഗാർഡ പുറത്തു വിട്ടിരുന്നു. ഡബ്ലിൻ തുറമുഖം കേന്ദ്രീകരിച്ച് അണ്ടതികൃത കുടിയേറ്റക്കാർ ദിനം പ്രതി പെരുകി വരികയും, ഇടയ്ക്കിടെ പിടിക്കപ്പെടുകയും ചെയ്യാറുണ്ട്.
ഇമിഗ്രേഷൻ നിയമപ്രകാരം പിടിക്കപ്പെടുന്നവർക്ക് ശിക്ഷ വർദ്ധിപ്പിക്കുകയും ചെയ്തു വരികയാണ്. ഇത്തരക്കാരെ പിടികൂടാൻ ഗാർഡ ചെക്ക് പോസ്റ്റുകൾ രാജ്യത്ത് വർദ്ധിപ്പിച്ചതായും ഇമിഗ്രേഷൻ വകുപ്പ് വ്യക്തമാക്കി.