വെസ്റ്റ്മീത്ത് റോഡപകടത്തിൽ പരിക്കേറ്റ 6 വയസ്സുള്ള പെൺകുട്ടി മരിച്ചു.

ഡബ്ലിൻ : കഴിഞ്ഞയാഴ്ച കൗണ്ടി വെസ്റ്റ്മീത്ത് റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആറുവയസ്സുകാരി മരിച്ചു.ഫെബ്രുവരി 8 ന് വൈകുന്നേരം 4 മണിയോടെ കിഴക്കോട്ട് M6 ലാണ് അപകടമുണ്ടായത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ടെമ്പിൾ സ്ട്രീറ്റ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്നലെ മരിച്ചു.

കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ, 40 വയസ്സുള്ള ഒരാൾക്കും ഒമ്പത് വയസ്സുള്ള ആൺകുട്ടിക്കും സംഭവത്തിൽ കാര്യമായ പരിക്കില്ല. ഗാർഡ സാക്ഷികൾ ഉണ്ടെങ്കിൽ അറിയിക്കണമെന്ന് വീണ്ടു നാരിയിച്ച് .എന്തെങ്കിലും അപകടത്തെക്കുറിച്ച് അറിവുണ്ടെങ്കിൽ മുള്ളിംഗർ ഗാർഡ സ്റ്റേഷനുമായോ 044-9384000 എന്ന നമ്പറിലോ ഗാർഡ കോൺഫിഡൻഷ്യൽ ലൈൻ 1800 666 111-ലോ ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ ബന്ധപ്പെടാൻ ആവശ്യപ്പെടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top