മൊയ്തീൻ പുത്തൻചിറ
ഹ്യൂസ്റ്റൺ: മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റന്റെ (മാഗ്) ട്രസ്റ്റീ ബോർഡ് ചെയർമാനായി ജി.കെ. പിള്ള ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനമൊഴിയുന്ന ചെയർമാൻ എം.എ. എബ്രഹാം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ട്രസ്റ്റീ ബോർഡ് അംഗങ്ങളായ സുരേന്ദ്രൻ കോരൻ, ബേബി മണക്കുന്നേൽ, മാത്യു മത്തായി, മാഗ് പ്രസിഡന്റ് തോമസ് ചെറുകര, സെക്രട്ടറി സുരേഷ് രാമകൃഷ്ണൻ, ട്രഷറർ ജോസഫ് കെന്നഡി എന്നിവർ പങ്കെടുത്തു.
ഹ്യൂസ്റ്റണിലെ പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടന്റായ ജി.കെ. പിള്ള ഫൊക്കാന പ്രസിഡന്റ്, ട്രസ്റ്റീ ബോർഡ് അംഗം, എൻ.എസ്.എസ്. ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.


