സ്വന്തം ലേഖകൻ
ഡബ്ലിൻ : പൊതുഗതാഗത മേഖലയെ സ്വകാര്യകൈകളിൽ എത്തിക്കുവാനുള്ള തീവ്ര ശ്രമം നടക്കുന്നുവെന്ന് ആരോപണം. ബസ് ഐറാൻ സർവീസുകളിൽ ചിലത് വെട്ടിക്കുറയ്ക്കുവാനുള്ള ദേശീയ ഗതാഗത വകുപ്പിന്റെ തീരുമാനം ദുരൂഹതകൾ ബാക്കി നിർത്തുകയാണെന്ന വാദം ഉന്നയിച്ചത് യൂണിയൻ അംഗങ്ങളാണ്. മാർച്ച് 12 മുതൽ ഡബ്ലിൻ ക്ലോൺമെൽ സർവീസ്, ഏപ്രിൽ 16 ന് എത്‌ലോൺ വെസ്റ്റ് പോർട്ട് റൂട്ട്, മേയ് 26 ന് ഡബ്ലിൻ ഡെറി എന്നീ സർവീസുകൾ നിർത്തിവയ്ക്കപ്പെടുന്നതോടൊപ്പം മാർച്ച് 12 മുതൽ ഡബ്ലിൻ, ലീമെറിക്ക്, ഡബ്ലിൻഗാൽവേ, ദിവസേനയുള്ള സർവീസുകളും നിർത്താക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ബസ് ഐറാൻ നിശ്ചിത റൂട്ടുകൾ വെട്ടികുറയ്ക്കുന്നതോടെ ഈ സർവീസുകൾ സ്വകാര്യ മേഖല കൈയടക്കാൻ ശ്രമം നടത്തുകയാണെന്നും അതിന് പരിപൂർണ്ണ പ്രോത്സാഹനം നൽകുന്നത് എൻടിഎ യുടെ ഈ നടപടിയുമാണ്. ബസ് ഐറാൻ മാനേജ്‌മെൻഡിന്റെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായാണ് റൂട്ടുകൾ ചുരുക്കിയിരിക്കുന്നതെന്ന് യൂണിയൻ ജനറൽ സെക്രട്ടറി ഡെർമോണ്ട് ഒലേറി അറിയിച്ചു.
മാനേജ്‌മെന്റ് യൂണിയൻ വർക്ക് പ്ലെയ്‌സ് കമ്മീഷന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് അനിശ്ചിത കാല പണിമുടക്കിന് ആഹ്വാനം ചെയ്യുകയാണെന്ന് യൂണിയൻ അറിയിച്ചു. നഷ്ടത്തിലോടുന്ന ബസ് സർവീസുമായി മുന്നോട്ട് പോകാൻ കഴിയാത്തതിനാൽ ശമ്പള വിതരണത്തിൽ വൻ അഴിച്ചു പണികൾ നടത്താൻ തയ്യാറാവേണ്ടി വന്നുവെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്.
പതിനായിരക്കണക്കിന് യാത്രക്കാരെ ബാധിക്കുന്ന ബസ് സമരം ആരംഭിച്ചാലും ബസ് ഐറാന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടാവില്ലെന്ന് ഉറപ്പായി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് സ്വകാര്യ ബസ് സർവീസുകളുടെ രംഗപ്രവേശനം ഉണ്ടാകാൻ പോകുന്നത്. തൊഴിലാളികളെ കൊണ്ട് പണിമുടക്ക് നടത്തിക്കാൻ കഴിഞ്ഞാൽ ഗതാഗത സംവിധാനം പുനഃസ്ഥാപിക്കാൻ ബദൽ മാർഗങ്ങൾ ആരായേണ്ടി വരും. ഇത്തരം സാഹചര്യം സൃഷ്ടിച്ചെടുത്ത് സ്വകാര്യ മേഖലയ്ക്ക് ഇടം കൊടുക്കാൻ ദേശീയ ഗതാഗത വകുപ്പ് ശ്രമം നടത്തുന്നതിന്റെ തെളിവാണ് ഈ സർവീസുകൾ റദ്ദാക്കൽ എന്നാണ് യൂണിയന്റെ ആരോപണം.