പി.പി ചെറിയാൻ
ടെക്‌സസ്: അമേരിക്കൻ പൗരത്വമുള്ളവർക്കല്ലാതെ വോട്ടു ചെയ്യുന്നതിനുള്ള അവകാശം ഇല്ലാതിരിക്കെ മെക്‌സിക്കോയിൽ നിന്നും ഇവിടെയെത്തി ഗ്രീൻ കാർഡ് ലഭിച്ച റോസ് മറിയ ഓർട്ടേഗ (37) ഗവൺമെന്റ് അധികാരികളെ തെറ്റിധരിപ്പിച്ചു തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത കുറ്റം സംശയാതീതമായി തിളിയിക്കപ്പെട്ടതിനെ തുടർന്നു എട്ടു വർഷം ജയിൽ ശിക്ഷയും ശിക്ഷ പൂർത്തീകരിച്ചതിനു ശേഷം നാടുകടത്തലും ശിക്ഷ വിധിച്ചു.
ടെക്‌സസ് ടെറന്റ് കൗണ്ടി ജൂറിയാണ് ഇവർ കുറ്റക്കാരിയാണെന്നു കണ്ടെത്തിയത്. ഫെബ്രുവരി 11 ശനിയാഴ്ച അധികൃതർ വിവരം മാധ്യമങ്ങളിൽ പ്രസിദ്ധീകരണത്തിനു നൽകിയത്.
ടെക്‌സസിൽ കളവായി വോട്ടു ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം നടത്തിയതും കള്ളവോട്ട് ചെയ്തത് കണ്ടെത്തിയതുമെന്നും ടെക്‌സസ് അറ്റോർണി ജനറൽ കെൻ പാക്‌സ്ടൺ പറഞ്ഞു.
വോട്ടു രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷയിൽ സിറ്റിസൺ നോൺ സിറ്റിസൺ എന്ന കോളത്തിൽ സിറ്റിസണ്ണെന്നാണ് ഇദ്ദേഹം മാർക് ചെയ്തത്. ഇത്തരത്തിലാണ് ഇവർ വോട്ട് ചെയ്യുന്നതിനുള്ള അർഹത നേടിയത്. 2004 മുതൽ 2014 വരെ നടന്ന തിരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്തിയതായി റിക്കാർഡ് ഉണ്ടെന്നു ഇവരുടെ അറ്റോർണി തന്നെ സമ്മതിക്കുന്നു.
വോട്ടർ രജിസ്‌ട്രേഷൻ അപേക്ഷയിൽ അറിയാതെയാണ് സിറ്റിസൺ കോളം മാർക്ക് ചെയ്തതെന്നു ഇവരുടെ വാദം ജൂറി തള്ളി. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇത്തരത്തിലുള്ള വോട്ടർമാർ ഹില്ലരിക്കു വോട്ട് ചെയ്തതാണ് ജനകീയ വോട്ടുകൾ കൂടുതൽ ലഭിക്കുന്നതിനു ഇടയാക്കിയതെന്ന ട്രമ്പിന്റെ വാദം ശരിവയ്ക്കുന്നതാണ് ഈ വിധി. കൂടുതൽ പരിശോധന കൂടാതെ വോട്ടർമാർക്കു അപേക്ഷ ഫോറത്തിലെ ഡിക്ലറേഷൻ മാത്രം കണക്കിലെടുത്തു വോട്ടവകാശം നൽകുന്നതാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.