സ്വന്തം ലേഖകൻ
ഡബ്ലിൻ: മാനസിക രോഗം മൂലം പ്രശ്‌നക്കാരായി മാറുന്ന രോഗികളെ പരിചരിക്കാൻ വേണ്ടത്ര പരിശീലനം സിദ്ധിച്ചവരല്ല ഐറിഷ് മാനസിക രോഗവിദഗ്തർ എന്ന് പഠനങ്ങൾ. സൈക്യാട്രിക് പഠന ശാഖയിൽ നൽകി വരുന്ന പരിശീലനത്തിൽ മാനസിക രോഗം മൂത്ത് ഉപദ്രവകാരികളായ രോഗികളെ കൈകാര്യം ചെയ്യാൻ ഡോക്ടർമാർക്ക് വേണ്ടത്ര മാർഗ നിർദ്ദേശം ലഭിക്കുന്നില്ല. മാനസിക പരിചരണ വിദഗ്ദ്ധരായ 30 പേരെ എടുത്താൽ അതിൽ 9 പേർ മാത്രമാണ് പൂർണമായും ഇത്തരക്കാരെ പരിചരിക്കാൻ പരിശീലനം സിദ്ധിച്ചവരായിട്ടുള്ളത്.
യൂറോപ്പിലെ 17 രാജ്യങ്ങളിൽ 2800 ഡോക്ടർമാരെ പഠന വിധേയമാക്കിയത് അയർലണ്ടിലെ റോയൽ കോളേജാണ്. യൂറോപ്പിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മികച്ച് മാനസിക ആരോഗ്യ പരിശീലനം ലഭിക്കുന്ന അയർലണ്ടിൽ 20 ശതമാനം വിദഗ്ദ്ധരും വേണ്ടത്ര പരിശീലനം സിദ്ധിച്ചവരല്ല. യൂറോപ്യൻ ശരാശരിക്കും എത്രയോ താഴെയാണ് അയർലണ്ടിലെ മാനസിക രോഗവിദഗ്തർ എന്ന് പഠനങ്ങൾ തെളിയിക്കുന്നു.