പി.പി ചെറിയാൻ
സിയാറ്റിൻ: ഹിന്ദുക്കളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നു ആമസോൺ വില്പനയ്ക്കായി വച്ചിരുന്ന ഹനുമാന്റെ ചിത്രം ആലേഖനം ചെയ്തിട്ടുള്ള അണ്ടർവെയർ പിൻവലിച്ചു.
സാറ്റൺ തുണിയിൽ ഉണ്ടാക്കിയിരുന്ന അണ്ടർവെയർ 49.62 ഡോളറിനാണ് ഓൺലൈനിലൂടെ അമേരിക്കയിലെ വൻകിട ഓൺലൈൻ വ്യാപാര ശൃംഖലയായ അമസോൺ വിൽപന നടത്തിയിരുന്നത്.
ഹിന്ദുക്കൾ വളരെ ആദരവോടെ ആരാധിക്കുന്ന ഹനുമാന്റെ ചിത്രത്തെ മോശമായി ചിത്രീകരിക്കുന്ന അമസോണിന്റെ നടപടിയിൽ ഹിന്ദു സ്റ്റേറ്റ്മാൻ രാജൻ സെഡ് നവേയിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പ്രതിഷേധം രേഖപ്പെടുത്തി.
ലോകത്തിലെ പഴക്കം ചെന്ന മതങ്ങളിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന ഹിന്ദുയിസത്തെ അപമാനിക്കാൻ ശ്രമിച്ച അമസോൺ പ്രസിഡന്റ് ജെഫ്രി പി.ബിസോസ് ക്ഷമചോദിക്കണമെന്നും രാജൻ ആവശ്യപ്പെട്ടു.
സായിറ്റിൽ ആസ്ഥാനമായി 1994 ൽ സ്ഥാപിച്ച ഫോർച്യൂണി# 500 കമ്പനി ആമസോൺ.കോം ലോകത്തിലെ ഒന്നാം നമ്പർ ആണെന്നാണ് സ്വയം അവകാശപ്പെടുന്നത്. നിരവധി വിവാദങ്ങൾക്കു അടുത്തിടെ ആമസോൺ വഴിവച്ചിരുന്നു.