പി.പി ചെറിയാൻ
മേരിലാൻഡ്: ലോകരാഷ്ട്രങ്ങളെ ഉദ്യേഗത്തിന്റെ മുൾമുനയിൽ നിറുത്തിയ സന്ദേശങ്ങൾ കൈമാറുന്നതിനു രണ്ടാം ലോകമഹായുദ്ധകാലഘട്ടത്തിൽ ഹിറ്റ്‌ലർ ഉപയോഗിച്ചിരുന്ന ടെലിഫോൺ അജ്ഞാതനായ ഒരാൾ ലേലത്തിൽ പിടിച്ചത് 24,3000 ഡോളറിനാണ്.
മേരീലാൻഡിൽ ഫെബ്രുവരി 20 ഞായറാഴ്ച നടന്ന ലേലത്തിൽ പലതരം ബീഡ് നൽകിയിരുന്നുവെങ്കിലും ഉയർന്ന തുക വാഗ്ദാനം ചെയ്ത പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തിയ്ക്കായിരുന്നു ഫോൺ സ്വന്തമാക്കാൻ കഴിഞ്ഞത്.
മേരീലാൻഡിൽ ഫെബ്രുവരി 20 ഞായറാഴ്ച നടന്ന ലേലത്തിൽ പലതരം ബീഡ് നൽകിയിരുന്നുവെങ്കിലും ഉയർന്ന തുക വാഗ്ദാനം ചെയ്ത പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തിയ്ക്കായിരുന്നു ഫോൺ സ്വന്തമാക്കാൻ കഴിഞ്ഞത്.

സ്വീമൻസ് കമ്പനി നിർമിച്ച ഫോൺ 1945 ൽ ബർളിനിലെ ഹിറ്റ്‌ലർ ഉപയോഗിച്ച ഒറു ബങ്കറിൽ നിന്നാണ് കണ്ടെത്തിയത്. രണ്ടു വർഷം നീണ്ടു നിന്ന ലോകമഹായുദ്ധം അവസാനിക്കുന്നതിനു രണ്ടു ദിവസം മുൻപ് ഫീൽഡ് മാർഷൽ ബെർണാർഡ് മൗണ്ട് ഗോമറിയുടെ നിർദേശാനുസരണം ബ്രിട്ടീഷ് ഓഫിസർ റാൽഫ് റെയ്‌നർ നടത്തിയ റെയ്ഡിലാണ് ഫോൺ പിടിച്ചെടുത്തത്.
റെയ്‌നറുടെ കൈവശം വച്ചിരുന്ന ഫോൺ 1977 ൽ അദ്ദേഹത്തിന്റെ മരണശേഷം മകനാണ് കസറ്റഡിയിൽ വച്ചിരുന്നത്. ചുവന്ന നിറത്തിലുള്ള ടെലഫോണിന്റെ പുറകിൽ നാസി പാർട്ടി ചിഹ്നവും ഹിറ്റ്‌ലറുടെ പേരും കൊത്തി വച്ചിരുന്നതായി അലക്‌സാണ്ടർ ഹിസ്റ്റൊറിക്കൽ ഓക്ഷൻ പ്രതിനിധി ആൻ ഡ്രിയാസ് കോൺഫിൽഡ് വെളിപ്പെടുത്തി. ഹിറ്റ്‌ലർ ഉപയോഗിച്ച വാഹനങ്ങളിലും ട്രെയിനിലും ഫീൽഡ് ഹെഡ് ക്വാർട്ടേഴ്‌സിലും കൊണ്ടു നടന്നിരുന്ന ഈ ഫോൺ അമൂല്യ നിറിയായി കാണുന്നുവെന്നു ലേലം പിടിച്ച അജ്ഞാതൻ പറഞ്ഞു.


