വീട് നൽകാമെന്ന വാഗ്ദാനം നടപ്പായില്ല; സർക്കാരിനെതിരെ കനത്ത പ്രതഷേധവുമായി ഹോം ലെസ് പ്രവർത്തകർ

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്തെ ഭവന പ്രതിസന്ധി കൂടുതൽ രൂക്ഷമായി തുടരുന്നതിനിടെ സർ്ക്കാരിനെതിരെ പ്രതിഷേധവുമായി ഭവന രഹിതരുടെ സംഘടനകൾ രംഗത്തേയ്ക്കിറങ്ങുന്നു. പരസ്യ പ്രതിഷേധവുമായാണ് സർ്ക്കാരിനെതിരെ ഇവർ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ഭവനരഹിതരോടുള്ള വാഗ്ദാനം സർക്കാർ പാലിക്കാത്ത സ്ഥിതിക്ക് കോടതി ഉത്തരവ് ലംഘിച്ചു അപ്പോളോ ഹൗസിൽ തുടർന്നും താമസിപ്പിക്കാൻ തന്നെയാണ് തങ്ങളുടെ തീരുമാനമെന്ന് ഹോം സ്വീറ്റ് ഹോം പ്രവർത്തകർ പ്രഖ്യാപിച്ചു.
ബുധനാഴ്ചയോടെ അപ്പോളോ ഹൗസ് ഒഴിഞ്ഞുകൊടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ് ഉണ്ടായിരുന്നു.ഇന്നലെ വീണ്ടും കോടതിയെ സമീപിച്ച പ്രവർത്തകർക്ക് നിരാശരാകേണ്ടി വന്നു.മുൻ ഉത്തരവ് നീട്ടി കൊടുക്കാനാവില്ലെന്ന് കോടതി തീരുമാനിച്ചു.തുടർന്ന് അപ്പോളാ ഹൗസിന് മുമ്പിൽ ഒത്തുചേർന്ന നൂറുകണക്കിന് പ്രവർത്തകർ തങ്ങളുടെ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.നൂറുകണക്കിന് പ്രവർത്തകർ അപ്പോളാ ഹൗസിനു മുൻപിൽ മനുഷ്യച്ചങ്ങല തീർത്താണ് കോടതി ഉത്തരവ് പ്രതിരോധിക്കുമെന്ന് പ്രവർത്തകർ പ്രഖ്യാപിച്ചത്.
ഭവനരഹിതരെ താമസിപ്പിക്കാനായി കണ്ടെത്തിയ പുതിയ ഇടം ശോചനീയാവസ്ഥയിലാണെന്നും പ്രവർത്തകർ വ്യക്തമാക്കി.തുടർന്നാണ് ഇവിടുത്തെ താമസക്കാരെ മാറ്റിപ്പാർപ്പിക്കാൻ സൗകര്യം ചെയ്തത്.എന്നാൽ വൃത്തിഹീനവും പരിതാപകരവുമായ ഇടമാണ് ഇവർക്കു ലഭിച്ചത്. ചോരക്കറ പറ്റിപ്പിടിച്ച ഒരു ഹോസ്റ്റൽ മുറിയിലാണ് അപ്പോളോ ഹൗസിൽ നിന്നുള്ള ചില താമസക്കാരെ മാറ്റി പാർപ്പിച്ചത്. തുടർന്ന് എട്ട് പേർ തിരികെ അപ്പോളോ ഹൗസിൽ തന്നെ താമസത്തിനെത്തി.
ഭവനരഹിതർക്ക് സർക്കാർ നൽകിയ യാതൊരു വാഗ്ദാനവും പാലിക്കപ്പെട്ടില്ലെന്ന് ഹോം സ്വീറ്റ് ഹോം കാംപെയ്‌നറായ ടോമി ഗാവിൻ പറഞ്ഞു. ഇവർക്കായി കണ്ടെത്തിയ പുതിയ ഇടങ്ങൾ സുരക്ഷിതത്വമില്ലാത്തും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതുമാണ്. കോടതിയുടെ പുതിയ ഉത്തരവിനെതിരെ പ്രതിഷേധവുമായി അപ്പോളോ ഹൗസിനു മുമ്പിലേയ്ക്ക് ഇപ്പോഴും ജനപ്രവാഹമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top