സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്ത് വീടില്ലാത്തവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഹൗസ് ലെസ് സ്‌കീമിന്റെ ഭാഗമായി റെന്റ് ക്യാപ്പ് പദ്ധതിയിൽ 20 ടൗണുകളെക്കൂടി ഉൾപ്പെടുത്തുമെന്ന് ഹൗസിങ് മിനിസ്റ്റർ സിമോൺ കൊവേനി. കോർക്ക്, ഗോൾവേ എന്നിവിടങ്ങലിലെയും ഡബ്ലിൻ കമ്മ്യൂട്ടർ ഏരിയയിലെയും ടൗണുകളാകും ഇവ. വിവിധ കൗണ്ടികളിലെ വാടകകൾ പരിശോധിച്ചശേഷം ഈ മാസം അവസാനത്തോടെ പുതിയ റെന്റ് പ്രഷർ സോണുകൾ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
അതേസമയം 40 ടൗണുകളെ റെന്റ് പ്രഷർ സോണിൽ ഉൾപ്പെടുത്തണമെന്നാണ് ഫിയനാഫാലിന്റെ ആവശ്യം. ഇവിടങ്ങളിലെല്ലാം വാടക നിയന്ത്രണമില്ലാതെ വർദ്ധിച്ചിരിക്കുകയാണെന്നും പാർട്ടി പ്രതിനിധികൾ പറയുന്നു.സാൾട്ട് ഹിൽ,റഹീൻ,ദ്രോഗഡ,എൻഫീൽഡ്,കിൽകോക്ക്,ന്യൂ ബ്രിഡ്ജ്,മൈനോത്ത്,റാത്തോത്ത്,സലീൻസ്,ബെറ്റിസ് ടൌൺ,ഗ്രെസ് ടൌൺ,വിക്ലോ എന്നിവയെല്ലാം ഫിയനഫാൾ ലിസ്റ്റിൽ ഉൾപ്പെടുന്നു.
ദേശീയ ശരാശരിയെക്കാൾ വാടക വർദ്ധിച്ചിരിക്കുന്ന ടൗണുകൾ, കഴിഞ്ഞ ഒന്നര വർഷത്തിനിടെ 7% വാടക വർദ്ധിച്ച ഇടങ്ങൾ എന്നിവയെയാണ് റെന്റ് പ്രഷർ സോണുകളായി പ്രഖ്യാപിക്കുക. റെന്റ് പ്രഷർ സോണുകളാകുന്നതോടെ ഇവിടങ്ങളിൽ വീട്ടുടമകൾക്ക് വർഷം 4%ൽ അധികം വാടക വർദ്ധിപ്പിക്കാൻ കഴിയില്ല. മൂന്നു വർഷത്തേയ്ക്കാണ് പദ്ധതി. മീത്തിലെ നാവൻ, കിൽഡെയറിലെ നേസ്, കാരിഗലൈൻ, ബാലിൻകോളിഗ്, ഡഗ്ലസ്, കോർക്കിലെ റോച്ചസ്ടൗൺ എന്നിവ റെന്റ് പ്രഷർ സോണുകളായി പ്രഖ്യാപിക്കുന്ന ടൗണുകളിൽ ഉൾപ്പെടുമെന്നാണ് കരുതുന്നത്.