വാടക വീടുകളുടെ പേരിൽ ചാകരക്കാലം; വീടുകൾ ഒറ്റമുറി വാടകയ്ക്കു നൽകുന്നു

സ്വന്തം ലേഖകൻ
ഡബ്ലിൻ: ഹൗസിങ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നു രാജ്യത്തും രാജ്യ തലസ്ഥാനത്തും വീടുകൾ വാട്കയ്ക്കു നൽകുന്നവർക്കു ചാകരക്കാലം. മിക്ക വീടുകളും ഒറ്റ മുറിവീടുകളാക്കി രൂപാന്തരപ്പെടുത്തി വാടകയ്ക്കു നൽകുന്നവരുടെ എണ്ണവും ക്രമാതീതമായി വർധിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ വാടകക്കാർ പലരും ഉടമയ്ക്ക് കയ്യിൽ വാടക കൊടുക്കുന്നവരാണ് എന്നതിനാൽ ഉടമയ്ക്ക് ഒരോ മുറിക്കും ലഭിക്കുന്ന വരുമാനം കണക്കിൽ പെടുത്തേണ്ടതില്ല.
ഇതേ സമയം ഒറ്റമുറിയിൽ കിടപ്പും അടുക്കളയും ആക്കിയതോടെ വാടകയിൽ അൽപം ആശ്വാസം കിട്ടുമല്ലോ എന്നതാണ് വിദ്യാർത്ഥികളും ദമ്പതികളും മാത്രമുള്ളവർക്ക് ഇത്തരം ‘വീടുകൾ’ സങ്കേതങ്ങ:ളാകുന്നത്. എന്നാൽ ഒരു വീട്ടിൽ അനുവദനീയമായതിലും കൂടുതൽ ആളുകൾ താമസിക്കുന്നത് പലപ്പോഴും കടുത്ത ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് വഴിവയ്ക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ആവശ്യത്തിന് ഓക്‌സിജൻ പോലുമില്ലാത്ത ഒറ്റമുറികളാണ് പല ‘വീടുകളും’മെത്രേ.
ഇത്തരത്തിൽ ഒരു വീട്ടിൽ താമസിക്കുന്നത് 40 ഓളം ആളുകളാണന്ന് ഉടമയോട് മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ , താൻ ചെയ്തതിനെ ന്യായീകരിക്കുകയാണ് ഇദ്ദേഹം. സ്‌കൂളിൽ പോകുന്ന 40 കുട്ടികൾ തനിക്ക് ഉണ്ടെങ്കിൽ എന്തു ചെയ്യും എന്ന മറു ചോദ്യമാണ് ഈ ഇനത്തിൽ 12000 മാസ വാടക ലഭിക്കുന്ന ഉടമയുടേത്. എന്നാൽ ഇദ്ദേഹത്തിന് ഇതിനോടകം തന്നെ ഡബ്ലിൻ ഫയർ ആൻഡ് സെഫ്റ്റി നോട്ടീസ് നൽകി കഴിഞ്ഞു.
ഇതേ സമയം അധികൃതരുടെ കണ്ണിൽ പെടാത്തതോ അജ്ഞത നടിക്കുന്നതോ ആയ ആയിരിക്കണക്കിന് വീടുകളാണ് ഡബ്ലിൻ നഗരത്തിൽ ഉള്ളതെന്നാണ് ഇവിടെ താമസിക്കുന്നവരുടെ സാക്ഷ്യപ്പെടുത്തൽ. എന്നാൽ ഈ വീടുകൾ മിക്കതും മരണ കെണി തന്നെയാണന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇത്തരം സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്തപ്പെട്ടതോടെ നടപടികൾ എടുക്കുവാൻ സിറ്റി കൗൺസിൽ അധികൃതർക്ക് മേൽ സമ്മർദ്ദം ഏറുന്നുണ്ട്.
Top