എച്ച്എസ്ഇയുടെ വികലാംഗ കേന്ദ്രങ്ങളിൽ സൗകര്യങ്ങൾ അപര്യാപ്തമെന്നു പഠന റിപ്പോർട്ട്

സ്വന്തം ലേഖകൻ
ഡബ്ലിൻ: അയർലണ്ടിൽ ആരോഗ്യവകുപ്പ് നടത്തുന്ന അംഗപരിമിതർക്കുവേണിയുള്ള പല കേന്ദ്രങ്ങളിലും സൗകര്യങ്ങൾ പരിമിതമാണെന്ന് ഹിക്കയുടെ റിപ്പോർട്ട്. ഹിക്ക 27 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 25 എണ്ണവും ക്രമരഹിതമായി പ്രവർത്തിക്കുന്നവയാണ്. ഇത്തരം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മുതൽ രോഗീപരിചരണം വരെയുള്ള കാര്യങ്ങളിൽ സൂക്ഷ്മപരിശോധന നടത്തിയതിന്റെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.
കോർക്കിലുള്ള കോപ്പ് ഫൗണ്ടേഷന്റെ കീഴിലുള്ള സെന്ററുകളിലും ക്രമക്കേട് കണ്ടെത്തിയിരിക്കുകയാണ്. 2015ൽ ഹിക്ക നടത്തിയ മിന്നൽ പരിശോധനയിൽ ഫിറ്റിങ് സംവിധാനം തകരാറിലായതിനാൽ 55 പേരെ എമർജൻസി അക്കോമഡേഷനിലേക്ക് മാറ്റി പാർപ്പിക്കാൻ ഉത്തരവിട്ടിരുന്നു. ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിലുള്ള രോഗീപരിചരണ സ്ഥാപനങ്ങളിൽ നേഴ്‌സിങ് ജോലികൾ ചെയ്തു വരുന്നത് മെഡിക്കൽ കോഴ്‌സുകളോ, ഡിപ്ലോമകളോ ചെയ്യാത്ത നേഴ്‌സിങ് ഇതര ജീവനക്കാരാണെന്നും ആരോഗ്യ പ്രവർത്തകർ സ്ഥിതീകരിച്ചു. കുത്തിവെയ്പ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശീലനം സിദ്ധിക്കാത്ത ജീവനക്കാർ നൽകുന്നത് ഗുരുതരമായ വീഴ്ചയായി കണ്ടെന്നും ഹിക്ക മുന്നറിയിപ്പ് നൽകിയിരുന്നു.
സിലിഗോക്ക് അടുത്തുള്ള അപ്പർ വുഡ്‌ലാന്റിൽ 37 സ്ഥാപനങ്ങൾ വൃത്തിഹീനമാണെന്നു വെബ് നോട്ടീസും നൽകിക്കഴിഞ്ഞു. ഇവിടെ പല യുണിറ്റിലായി രോഗികളെ പ്രവേശിപ്പിച്ചതിൽ 6 പേർക്ക് വീതം ഒരു ടോയ്‌ലറ്റും, ഒരു ഷവറും അനുവദിക്കുന്ന രീതി നിർത്തലാക്കാനും ആവശ്യപ്പെട്ടിരിക്കയാണ്. മുറികൾക്ക് വായു പ്രവാഹം പോലും ക്രമീകരിക്കാത്ത പ്രവർത്തിയെ ഹിക്ക നിശിതമായി വിമർശിച്ചു.
Top