സൂപ്പർബൗൾ ജേതാക്കളെ നിശ്ചയിക്കുന്നതു ദൈവമായിരിക്കുമെന്നു സർവേ

പി.പി ചെറിയാൻ
ഹൂസ്റ്റൺ: ഫെബ്രുവരി അഞ്ചിനു ടെക്‌സസിലെ ഹൂസ്റ്റണിൽ നടക്കുന്ന സൂപ്പർ ബൗൾ ജേതാക്കളെ നിശ്ചയിക്കുന്നതു ദൈവമായിരിക്കുമെന്നു പബ്ലിക്ക് റിലിജയൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന സർവേയിൽ അമേരിക്കയിലെ 25 ശതമാനം അഭിപ്രായപ്പെട്ടപ്പോൾ 73 ശതമാനം വിയോജിപ്പു പ്രകടിപ്പിച്ചു.
മത്സരത്തിലെ വിജയികളെ നിർണ്ണയിക്കുന്നതിൽ ദൈവത്തിന്റെ വലിയൊരു പങ്കുണ്ടെന്നാണ് സർവേയിൽ ഉരുത്തിരിഞ്ഞു വന്ന അഭിപ്രായം. അമേരിക്കയിലെ സ്‌പോട്‌സ് പ്രേമികളിൽ ഏറ്റവും കൂടുതൽ ആളുകളെ ആകർഷിക്കുന്ന സൂപ്പർബൗൾ എല്ലാ വർഷവും ഫെബ്രുവരി ആദ്യ ആഴ്ചയാണ് നടക്കുന്നത്.
ഈ വർഷം പരസ്പരം ഏറ്റുമുട്ടുന്നത് ന്യൂ ഇംഗ്ലണ്ട് പാട്രിയേറ്റ്‌സും അറ്റ്‌ലാന്റ ഫാൽക്കൻസുമാണ് സൂപ്പർബൗളിൽ ഈ വർഷം കൗബോയ് ടീം ഇല്ല എന്നത് മത്സരത്തിന്റെ ആവേശത്തിനു ഒരു വിധത്തിലും ബാധിക്കയില്ലെന്നാണ് സംഘാടകരുടെ അഭിപ്രായം. മത്സരത്തിനുള്ള ടിക്കറ്റുകൾ മുഴുവനും വിറ്റു തീർന്നു കഴിഞ്ഞു. കരിഞ്ചന്തയൽ പോലും ടിക്കറ്റുകൾ ഇപ്പോൾ ലഭിക്കുന്നില്ല. ഇത്തരത്തിൽ ഗുരുതരമായ സ്ഥിതിയാണ് ഇപ്പോൾ ഇവിടെ സംജാതമായിരിക്കുന്നത്.
ശരാശരി 4500 ഡോളറാണ് ടിക്കറ്റിന്റെ ഏറ്റവും കൂടിയ വില. ഹൂസ്റ്റൺ എൻആർജി സ്‌റ്റേഡിയത്തിൽ സൂപ്പർ ബൗൾ ആവേശലഹരിയിൽ ലയിക്കുന്നതിനു കാണികൾ 71795 സീറ്റുകളാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയിലെ പ്രധാന ടിവി ചാനലുകളും മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
Top